Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓട്ടത്തിനിടെ കാറിന്...

ഓട്ടത്തിനിടെ കാറിന് തീപിടിച്ചു

text_fields
bookmark_border
ഓട്ടത്തിനിടെ കാറിന് തീപിടിച്ചു
cancel
camera_alt

മ​ണ​ക്കാ​ട് ഓ​ട്ട​ത്തി​നി​ടെ ക​ത്തി​ന​ശി​ച്ച കാ​ര്‍

തൊ​ടു​പു​ഴ: മ​ണ​ക്കാ​ടി​ന് സ​മീ​പം ഓ​ട്ട​ത്തി​നി​ടെ കാ​റി​ന് തീ​പി​ടി​ച്ച​ത് ആ​ശ​ങ്ക പ​ര​ത്തി. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ ര​ക്ഷ​യാ​യി. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30ഓ​ടെ മ​ണ​ക്കാ​ട് - നെ​ടി​യ​ശാ​ല റോ​ഡി​ല്‍ ക​ള്ളു​ഷാ​പ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. നെ​ടി​യ​ശാ​ല കു​ന്നം​കോ​ട്ട് പി.​ജെ. സെ​ബാ​സ്റ്റ്യ​നും മ​ക​നു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ക​നാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്. യാ​ത്ര​ക്കി​ടെ വ​യ​ര്‍ ക​ത്തി​യ മ​ണം തോ​ന്നി​യ​തോ​ടെ കാ​ര്‍ നി​ര്‍ത്തി ഇ​രു​വ​രും പു​റ​ത്തി​ങ്ങി നോ​ക്കി​യ​പ്പോ​ള്‍ തീ​പ​ട​രു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ വീ​ടു​ക​ളി​ല്‍നി​ന്ന് ബ​ക്ക​റ്റു​മാ​യെ​ത്തി തൊ​ട്ട​ടു​ത്ത തോ​ട്ടി​ല്‍നി​ന്ന് വെ​ള്ളം കോ​രി​യൊ​ഴി​ച്ച് തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്റെ മു​ന്‍ഭാ​ഗം പൂ​ര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തൊ​ടു​പു​ഴ​യി​ല്‍നി​ന്ന് അ​ഗ്നി ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ഇ​വ​രാ​ണ് വാ​ഹ​നം പി​ന്നീ​ട് റോ​ഡി​ല്‍നി​ന്ന് മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carfire
News Summary - car caught fire
Next Story