കാറിൽ തീപിടിത്തം; തുണയായത് െചരിപ്പ് പണിക്കാരൻ
text_fieldsതൊടുപുഴ: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ തീപിടിത്തം. സമീപത്തുണ്ടായിരുന്ന െചരിപ്പു പണിക്കാരെൻറ അവസരോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ മുനിസിപ്പൽ പാർക്കിന് മുന്നിലായിരുന്നു സംഭവം.
കോടിക്കുളം ഇടശ്ശേരിൽ ടിൻസും കുടുംബവും സഞ്ചരിച്ച കാറിലാണ് തീപിടിത്തമുണ്ടായത്. ഭാര്യ ഷെമിലും രണ്ട് വയസ്സുകാരിയായ മകൾ ടിയാനയും കാറിലുണ്ടായിരുന്നു. ബോണറ്റിൽനിന്ന് തീ ഉയരുന്നതുകണ്ട് ടിൻസ് പാർക്കിന് മുന്നിൽ വാഹനം നിർത്തി. പുറത്തിറങ്ങി ബോണറ്റ് തുറന്നപ്പോഴേക്കും തീ ആളി. ഈ സമയം സമീപത്ത് ചെരുപ്പ് നന്നാക്കുകയായിരുന്ന സ്വാമിയെന്ന് വിളിക്കുന്ന ചന്ദ്രശേഖരൻ ഓടിയെത്തി തെൻറ കൈയിലുണ്ടായിരുന്ന വെള്ളമൊഴിച്ച് തീ അണക്കുകയായിരുന്നു.
പാർക്കിനുള്ളിലെ ടാപ്പിൽനിന്ന് വീണ്ടും വെള്ളമെടുത്തുകൊണ്ടുവന്ന് തുടരെ ഒഴിച്ച് തീ പൂർണമായും കെടുത്തി. അപ്പോഴേക്കും ഫയർഫോഴ്സ് സ്ഥലത്തെത്തി. സ്വാമി സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ കാർ പൂർണമായും കത്തിനശിക്കുമായിരുന്നു. കുമാരമംഗലം താഴപ്പിള്ളിൽ ചന്ദ്രശേഖരൻ 20 വർഷമായി തൊടുപുഴയിൽ ചെരുപ്പ് നന്നാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.