ആദിവാസി കോളനിയില്‍ ഏലകൃഷി: ഒരാള്‍കൂടി അറസ്റ്റിൽ
text_fieldsഅടിമാലി: ആദിവാസികളുടെ മറവില്‍ കോളനികളില്‍ ഏലകൃഷി നടത്തിയ സംഭവത്തില്‍ ഒരാളെകൂടി വനപാലകര്‍ അറസ്റ്റ് ചെയ്തു. അടിമാലി കുതിരയള ആദിവാസി കോളനിയില്‍ ഏലകൃഷി ഇറക്കിയ സംഭവത്തില്‍ ഉപ്പുതറ സ്വദേശി ലിേൻറായാണ് അറസ്റ്റിലായത്. ഇയാൾ ഏലത്തോട്ടം സൂപ്പര്‍വൈസറാണ്.
ഈരാറ്റുപേട്ട സ്വദേശിയും ചെെന്നെയില്‍ കോണ്‍ട്രാക്ടറുമായ മണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഏലത്തോട്ടം. ഇയാള്‍ക്കെതിരെയും കേെസടുത്തതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
മറ്റ് ജില്ലകളിെല ധാരാളം പേര് ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്തി അനധികൃതമായി ഏലകൃഷി ഇറക്കിയിട്ടുണ്ടെന്ന് മൂന്നാര്‍ ഡി.എഫ്.ഒ രാജു കെ. ഫ്രാന്‍സിസ് പറഞ്ഞു. അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രജീഷ്, മച്ചിപ്ലാവ് സ്റ്റേഷനിലെ ഫോറസ്റ്റർ സുധാമോള്‍, ബി.എഫ്.ഒമാരായ അഭിലാഷ്, അഖില്‍, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.