തൊടുപുഴയിൽ രണ്ടിടത്ത് സ്ത്രീകളുടെ മാല കവര്‍ന്നു
text_fieldsതൊടുപുഴ: കവർച്ച സംഘം െതാടുപുഴ നഗരത്തില്‍ രണ്ടിടത്ത് സ്ത്രീകളുടെ മാല കവര്‍ന്നു. തൊടുപുഴ ജില്ല ആശുപത്രിയുടെയും സ്വകാര്യ ആശുപത്രിയുടെയും പരിസരത്തുനിന്ന് വയോധികരായ രണ്ട് സ്ത്രീകളുടെ നാലു പവെൻറയും മൂന്നു പവെൻറയും മാലകളാണ് തമിഴ് നാട്ടില്‍ നിന്നെത്തിയെന്ന് സംശയിക്കുന്ന സ്ത്രീകളുടെ സംഘം അപഹരിച്ചത്.
മുള്ളരിങ്ങാട്, മണക്കാട് സ്വദേശിനികളുടെ മാലയാണ് അപഹരിക്കപ്പെട്ടത്. തിങ്കളാഴ്ച ആശുപത്രികളില്‍ തിരക്കുള്ള സമയത്താണ് സംഭവം.
ആളുകള്‍ കൂടുതലുള്ള ഭാഗങ്ങളില്‍ തിക്കും തിരക്കും ഉണ്ടാക്കിയാണ് മാല പൊട്ടിച്ചത്. സ്ത്രീകളുടെ കവര്‍ച്ച സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഇവര്‍ മാല മോഷണത്തിനുശേഷം ഓട്ടോയില്‍ കയറി നഗരസഭ ബസ് സ്റ്റാൻഡിലെത്തി അവിടെനിന്ന് മൂവാറ്റുപുഴ ബസില്‍ കയറി വാഴക്കുളത്ത് ഇറങ്ങിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഓണത്തോടനുബന്ധിച്ച് തമിഴ്നാട്ടില്‍നിന്നുള്ള കവര്‍ച്ചസംഘം ജില്ലയില്‍ എത്തിയതായി പൊലീസിനു സൂചന ലഭിച്ചിരുന്നു.
ജാഗ്രത നിര്‍ദേശവുമായി പൊലീസ്
തൊടുപുഴ: ഓണാഘോഷത്തിെൻറ ഭാഗമായി തിരക്കേറി വരുന്നതിനാല്‍ പൊതുജനങ്ങള്‍ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കരുതലോടെ സൂക്ഷിക്കണമെന്ന് തൊടുപുഴ എസ്.ഐ ബൈജു പി.ബാബു പറഞ്ഞു. പ്രായമുള്ള ആളുകളെയാണ് ഇത്തരക്കാര്‍ ലക്ഷ്യംവെക്കുന്നത്. ചന്ത, വാക്സിന് കേന്ദ്രങ്ങള്‍, തുണിക്കടകള്‍, ആശുപത്രികള്‍ തുടങ്ങി തിരക്കുള്ള സ്ഥലങ്ങളില്‍ എത്തുമ്പോള്‍ വിലപിടിപ്പുള്ള ആഭരങ്ങള്‍ ധരിക്കുന്നത് കഴിവതും ഒഴുവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.