എക്സൈസ് ഓഫിസ് മാറ്റം; ഒരുവിഭാഗം ജീവനക്കാർക്ക് എതിർപ്പ്
text_fieldsചെറുതോണി: എക്സൈസ് ഡിവിഷൻ ഓഫിസ് കുയിലിമലയിലെ എക്സൈസ് സമുച്ചയത്തിലേക്ക് മാറ്റണമെന്ന ജില്ല കലക്ടറുടെ ഉത്തരവിനെതിരെ സ്റ്റേ ഓർഡറുമായി ഒരുവിഭാഗം ജീവനക്കാർ.
സർക്കാർ വകുപ്പുകളുടെ ജില്ല ഓഫിസുകൾ ജില്ല ഹെഡ്ക്വാർട്ടേഴ്സിൽ പ്രവർത്തിക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ജീവനക്കാർ കോടതിയിൽനിന്ന് സ്റ്റേ ഓർഡർ വാങ്ങിയത്. തൊടുപുഴയിൽ പ്രവർത്തിച്ചുവരുന്ന ഡിവിഷൻ ഓഫിസ് കഴിഞ്ഞ 20നകം ജില്ല ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്.
2970 ചതുരശ്ര അടി വിസ്തീർണമുള്ള താഴെ നിലയാണ് ഡിവിഷൻ ഓഫിസിനായി മാറ്റിയിട്ടിരിക്കുന്നത്. കെട്ടിടത്തിെൻറ ടെറസ് റൂഫ് ചെയ്തിട്ടുണ്ട്. കുയിലിമലയിലെ എക്സൈസ് സമുച്ചയത്തിൽ ഡിവിഷൻ ഓഫിസ്കൂടി പ്രവർത്തിക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതുവരെ ജില്ല ഓഫിസ് തൊടുപുഴയിൽ നിലനിർത്തിയിരുന്നത്. വൈദ്യുതി മന്ത്രി എം.എം. മണിയുൾെപ്പടെ ഇടപെട്ടാണ് ജില്ല ആസ്ഥാനത്തേക്ക് ഓഫിസ് മാറ്റാൻ ഉത്തരവുണ്ടായത്. ഈ ഉത്തരവിനാണ് എക്സൈസ് ഉദ്യോഗസ്ഥർ സ്റ്റേ ഓഡർ നേടിയത്.
രണ്ടുനില മന്ദിരത്തിൽ മുകളിലെ നിലയിൽ എക്സൈസ് സ്ക്വാഡ് ഓഫിസ്, അസിസ്റ്റൻറ് എക്സൈസ് കമീഷണർ ഓഫിസ്, എക്സൈസ് ഐ.ബി ഓഫിസ് എന്നിവയാണ് വർഷങ്ങളായി പ്രവർത്തിച്ചുവരുന്നത്. താഴെ നിലയിൽ നാളുകളായി കസ്റ്റഡി വാഹനങ്ങൾ സൂക്ഷിച്ചുവരുകയായിരുന്നു. അടിയന്തരമായി ഡിവിഷൻ ഓഫിസ് മാറ്റണമെന്നറിയിച്ചതോടെ വാഹനങ്ങൾ മാറ്റി കെട്ടിടം പെയിൻറ് ചെയ്ത് ഓഫിസിന് അനുയോജ്യമാക്കി. ഇതിനിടെ ഉദ്യോഗസ്ഥർ സ്ഥലസൗകര്യം ഇെല്ലന്ന് വരുത്തിത്തീർക്കാൻ സ്ക്വാഡ് ഓഫിസ് താഴെ നിലയിലേക്ക് മാറ്റാൻ നീക്കം നടത്തിയതായും ആക്ഷേപമുണ്ട്. സംഭവത്തിൽ ജീവനക്കാർക്കിടയിലും ഭിന്നത രൂക്ഷമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.