വഞ്ചനാക്കേസ്: നടപടി ആവശ്യപ്പെട്ട് ദമ്പതികൾ
text_fieldsകട്ടപ്പന: പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോളുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട വഞ്ചനക്കേസില്‍ അന്വേഷണം ഇഴയുകയാണെന്നും ആരോപണ വിധേയനായ എം.എല്‍.എയുടെ ഭര്‍ത്താവ് പി.ജെ. റെജിക്കെതിരെ പൊലീസ് നടപടി എടുത്തിട്ടില്ലെന്നും പരാതിക്കാരായ ഉപ്പുതറ വളകോട് കപ്പലുമാമൂട്ടില് കെ.എം. ജോണ്‍, ഭാര്യ മിനിമോള്‍ എന്നിവര്‍ ആരോപിച്ചു. സംഭവത്തിൽ ഏലപ്പാറ ഗ്രാമീണ്‍ ബാങ്ക് മുന്‍ മാനേജര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു.
2016 മേയ് മാസമാണ് തട്ടിപ്പ് നടന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജിമോളുടെ ഇലക്ഷന് ഫണ്ടിലേക്ക് പണം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഏലപ്പാറയില്‍ റെജി നടത്തുന്ന കടയിലെ ജീവനക്കാരായ തങ്ങളെ സമീപിച്ചത്.
പണമില്ലെന്ന് പറഞ്ഞതോടെ വസ്തുവിെൻറ ആധാരം പണയപ്പെടുത്തി ലോണ്‍ സംഘടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചത് റെജിയാണ്.
തുടര്‍ന്ന് തങ്ങളുടെ 79.5 സെൻറ് സ്ഥലം ഏലപ്പാറ ഗ്രാമീണ്‍ ബാങ്കില്‍ പണയപ്പെടുത്തി. ഒരുദിവസം കൊണ്ട് പണം തെൻറ അക്കൗണ്ടിലെത്തി. മൂല്യം കുറവുള്ള സ്ഥലത്തിന് ഇത്രയും തുക ലഭിച്ചത് ബാങ്ക് അധികൃതരുടെ കൂടെ അറിവോടെയാണ്.
2016 മേയ് 12നാണ് വായ്പ അനുവദിച്ച് കിട്ടിയത്. തൊട്ടടുത്ത ദിവസമായ 13ന് ബാങ്ക് അധികൃതര്‍ വിളിച്ചതനുസരിച്ച് ബാങ്കില്‍ ചെല്ലുകയും അപ്പോള്‍ ലഭിച്ച ചെക്ക് ബുക്കിെൻറ മുന്‍ഭാഗത്ത് തെൻറ ഒപ്പിടുവിക്കുകയും ചെയ്തു.
വായ്പ തുകയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വായ്പ പാസായ 12ന് തന്നെ തുക റെജി കൈപ്പറ്റിയെന്നാണ് ലഭിച്ച മറുപടി. പിന്നീട് പണം ആവശ്യപ്പെട്ട് റെജിയെയും ഇ.എസ്. ബിജിമോൾ എം.എല്‍.എയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പാര്‍ട്ടി നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവിന് അടക്കം പരാതി നല്‍കിയിട്ടും ഫലം ഉണ്ടാകാതെ വന്നതോടെയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. വായ്പ തുക അടക്കാത്തതിനാല്‍ തങ്ങൾ ജപ്തി ഭീഷണിയിലാണ്. പരാതിയെ തുടര്‍ന്ന് കോടതി ഇടപെട്ട് വഞ്ചനകേസ് രജിസ്റ്റര്‍ ചെയ്തതോടെ സി.പി.ഐയുടെ പ്രാദേശിക നേതാക്കള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ജോണ്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.