ചെറുതോണി പാലം: മാർച്ചിൽ ഉദ്ഘാടനമെന്ന് എം.പി
text_fieldsചെറുതോണി: ടൗണിലെ പാലത്തിന്റെ നിർമാണം ദ്രുതഗതിയില്‍ നടക്കുകയാണെന്നും മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്നും അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. ചെറുതോണി പാലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലത്തിന്റെ ഇരുവശത്തും ബൈപാസ് നിര്‍മിക്കുമെന്നും ജില്ലയില്‍ ആദ്യമായാണ് പുതിയ രീതിയിലുള്ള പാലം നിർമിക്കുന്നതെന്നും എം.പി പറഞ്ഞു. അടിമാലി-കുമളി ദേശീയപാതയുടെ നിർമാണവും ഉടന്‍ ആരംഭിക്കും. ഭൂമി നഷ്ടപ്പെടുന്ന സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 260 കോടി അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
അടിമാലി-കുമളി ദേശീയ പാതക്ക് ബൈപാസുകള്‍ നിര്‍മിക്കുന്നതിനും വെള്ളക്കയത്ത് പുതിയ പാലം നിർമിക്കുന്നതിനും പ്ലാനില്‍ നിർദേശിച്ചിട്ടുണ്ട്.
അടിമാലി-കുമിളി ദേശീയ പാതയുടെ ഡി.പി.ആര് പൂര്‍ത്തിയാക്കാനുള്ള ടെൻഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തടിയമ്പാട്-ചപ്പാത്ത് നിർമാണവും ഉടൻ ആരംഭിക്കുമെന്നും ഇതിന് ഫണ്ട് അനുവദിച്ചതായും ചെറുതോണി പാലത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എത്തുമെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.