ട്രെയിൽ പാസ് മഞ്ഞുമല കീഴടക്കി ഉപ്പുതോട് സ്വദേശി
text_fieldsചെറുതോണി: ഹിമാലയത്തിലെ ട്രെയിൽ പാസ് മഞ്ഞുമല കീഴടക്കി ഉപ്പുതോട് സ്വദേശി. ചിറ്റടിക്കവല മിറ്റത്താനിക്കൽ ജിബിൻ ജോസഫാണ് (33) ട്രെയിൽ പാസ് കീഴടക്കിയ സാഹസികൻ. അപകടം നിറഞ്ഞതും ചെറുതും വലുതുമായ വിള്ളലുകൾ ഒളിഞ്ഞിരിക്കുന്നതുമായ മഞ്ഞുമലയാണിത്.
1830 മുതൽ ഇതുവരെ 20 ടീമുകൾക്ക് മാത്രമാണ് ട്രെയിൽ പാസ് കീഴടക്കാനായിട്ടുള്ളൂ. അഞ്ച് പേരടങ്ങുന്ന സംഘത്തിലെ ഏക മലയാളിയായിരുന്നു ജിബിൻ. ടീം ക്യാപ്റ്റൻ ബംഗാളി സ്വദേശി രാജു ചക്രവർത്തിയായിരുന്നു. ഐ.എം.എഫിന്റെ അനുമതി ലഭിച്ചതോടെ ജൂൺ അഞ്ചിന് ഉത്തരഖണ്ഡിൽ ബാഗേശ്വറിൽ എത്തിയ സംഘം അടുത്ത ദിവസം മലകയറാൻ തുടങ്ങി.
ഹിമാലയത്തിൽ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. 14 ന് റോക്ക്ബാൾ ബേസ് ക്യാമ്പിൽ എത്തി. 15ന് രാവിലെ ഒമ്പതിന് സമുദ്രനിരപ്പിൽ നിന്ന് 17,400 ഉയരത്തിലുള്ള ട്രയൽ പാസിന് മുകളിൽ എത്തി വിജയകൊടി നാട്ടി. ഇതോടെ ട്രെയിൽ പാസ് കീഴടക്കുന്ന ഇരുപത്തൊന്നാമത്തെ ടീമായി. അപകടം നിറഞ്ഞ മഞ്ഞുമല കീഴടക്കിയ മലയാളി എന്ന ബഹുമതി ജിബിൻ ജോസഫ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.