പണമില്ല; ആംബുലൻസിൽ രോഗിയെ കയറ്റാൻ വിസമ്മതിച്ചതായി പരാതി
text_fieldsചെറുതോണി: പണമില്ലാത്തതിനാൽ രോഗിയെ ആംബുലൻസിൽ കയറ്റാൻ വിസമ്മതിച്ചതായി പരാതി. രോഗംമൂലം അവശനിലയിലായ കീരിത്തോട്ട് സ്വദേശി ആനിച്ചുവട്ടിൽ ഷാജിയാണ് ആംബുലൻസ് ഡ്രൈവറുടെ കരുണക്കായി കടത്തിണ്ണയിൽ കഴിച്ചുകൂട്ടിയത്.
ശനിയാഴ്ച വൈകീട്ട് മൂന്നിന് പഴയരിക്കണ്ടത്ത് കുഴഞ്ഞുവീണ ഷാജിയെ ഓട്ടോ തൊഴിലാളികൾ പഴയരിക്കണ്ടത്തെ ക്ലിനിക്കിൽ എത്തിച്ചിരുന്നു. തുടർന്ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുടെ ആംബുലൻസ് വിളിച്ച് വരുത്തിയപ്പോൾ 4500 രൂപ കൂലിയാകുമെന്നും ഇത് ആര് തരുമെന്നും ഉള്ള തർക്കം ഉടലെടുത്തു. ഇൗ സമയമത്രയും ഷാജി കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു. ഒടുവിൽ പഴയരിക്കണ്ടത്തെ ഓട്ടോതൊഴിലാളികളും വ്യാപാരികളും കൂടി പിരിവെടുത്താണ് രോഗിയെ കോട്ടയത്തിന് കൊണ്ടുപോകുകയായിരുന്നു. രാവിലെ ഈ രോഗി വ്യാപാരി വ്യവസായികളുടെ ഇതേ ആംബുലൻസ് വിളിച്ച് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പോയിരുന്നു. അതിന് 2800 രൂപ ഇതേ ഡ്രൈവർ കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 1500 രൂപ വാങ്ങി ഡ്രൈവർ തിരിച്ചുപോരുകയായിരുന്നു.
തൊടുപുഴ താലൂക്ക് ആശുപത്രിയിൽനിന്ന് രോഗിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തുവെങ്കിലും പണം ഇല്ലാത്തതിനാൽ അവർക്ക് കോട്ടയത്തിനുപോകാതെ തിരിച്ച് ബസിൽ പഴയരിക്കണ്ടത്ത് എത്തുകയായിരുന്നു. ബസ് ഇറങ്ങിയ ഉടനെ ഷാജി അവശനിലയിലായതോടെ ഒാേട്ടാറിക്ഷ തൊഴിലാളികൾ ക്ലിനിക്കിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.