നല്ല റോഡ്! വണ്ടി പോകണോ, നാട്ടുകാർ തള്ളണം
text_fieldsചെറുതോണി: ജനവാസമാരംഭിച്ചിട്ട് ഏഴ് പതിറ്റാണ്ടു പിന്നിട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം - മൈലപ്പുഴ - വരിക്കമുത്തൻ റോഡ് തകർന്നിട്ട് വർഷങ്ങളായി. നൂറ് കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടിയില്ല. ജനപ്രതിനിധികളുടെ വാഗ്ദാനങ്ങൾ വർഷങ്ങളായി പാലിക്കപ്പെടാതെ തുടരുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. വർഷങ്ങളായി വാക്കുപാലിക്കാത്ത ജനപ്രതിനിധികൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. റോഡ് തകർന്ന് കാൽനടയാത്ര പോലും അസാധ്യമായിട്ട് വർഷങ്ങളായെങ്കിലും ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ 20 വർഷമായി നൂറുകണക്കിന് വിദ്യാർഥികൾ ഓരോ ദിവസവും യാത്ര ചെയ്യുന്ന വഴിയാണിത്. നിരവധി സ്കൂൾ ബസുകളും ഇതുവഴി കടന്നുപോകുന്നു. ആലപ്പുഴ - മധുര സംസ്ഥാനപാത രൂപം കൊള്ളുന്നതിനു മുൻപ് വണ്ണപ്പുറം - കഞ്ഞിക്കുഴി ഭാഗത്തേക്കുള്ള ഏക യാത്ര മാർഗവും ഇതായിരുന്നു. ഇപ്പോൾ വണ്ണപ്പുറം - രാമക്കൽമേട് നിർദ്ദിഷ്ട പാതയായി അടുത്തിടെ പ്രഖ്യാപനമുണ്ടായെങ്കിലും പഴയരിക്കണ്ടം മൈലപ്പുഴ വരിക്ക മുത്തൻ റോഡിന്റെ അവസ്ഥക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.