സ്ഥാനാർഥിയുടെ ഒറ്റയാൾ സമരം
text_fieldsചെറുതോണി: കഞ്ഞിക്കുഴി വില്ലേജ് ഓഫിസ് ചേലച്ചുവട്ടിലേക്ക് മാറ്റാൻ നീക്കംനടക്കുന്നതായി ആരോപിച്ച് പഞ്ചായത്ത് ഒാഫിസിന് മുന്നിൽ മുൻപഞ്ചായത്ത് അംഗം ജോസ് തുങ്ങാലയുടെ ഒറ്റയാൾ സമരം.
കഞ്ഞിക്കുഴിയിൽ സ്മാർട്ട് വില്ലേജ് ഒാഫിസ് പണിയുന്നതിനു സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് റവന്യൂ വകുപ്പിെൻറ ചേലച്ചുവട്ടിലെ സ്ഥലത്ത് വില്ലേജ് ഓഫിസിന് കെട്ടിടം നിർമിക്കുന്നതിന് നീക്കം നടക്കുന്നതായി ജോസ് ആരോപിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്തിന് പഴയ ബസ് സ്റ്റാൻഡിരുന്ന സ്ഥലത്ത് കെട്ടിടം പണിയുന്നതിന് സൗകര്യപ്രദമായ സ്ഥലമുണ്ട്. ഇവിടെ കെട്ടിടം നിർമിക്കുന്നതിനുപകരം ചേലച്ചുവട്ടിലേക്ക് മാറ്റാനാണ് നീക്കം.
ഇതിനെതിരെ അനിശ്ചിതകാല സമരം നടത്തുമെന്ന് ജോസ് പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലേക്ക് തള്ളക്കാനം പത്താംവാർഡിൽ സ്ഥാനാർഥിയാണ് ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.