പേരുമാറ്റത്തിനൊരുങ്ങി ഹൈറേഞ്ചിലെ കോളനികൾ
text_fieldsചെറുതോണി: ഇടുക്കി കോളനി മുതൽ കൊലുമ്പൻ കോളനി വരെ... എണ്ണിയാൽ തീരാത്ത കോളനികളാണ് ഇടുക്കി ഹൈറേഞ്ചിലുള്ളത്.
കോളനികൾ എന്ന പേര് ഇനി വേണ്ടെന്ന ഉത്തരവ് നടപ്പായാൽ രേഖകളിൽ ഇടം പിടിച്ച കോളനികൾക്ക് എല്ലാം പുതിയ പേരുകൾവരും. ഇടുക്കി ജില്ലയുടെ തുടക്കം തന്നെ ഇടുക്കി കോളനി പി.ഒ എന്ന പേരിലാണ്. 1965ലാണ് ഈ കോളനി നിലവിൽ വരുന്നത്. ഇടുക്കി ഡാമിന്റെ നിർമാണ ജോലികൾക്ക് പണിക്കാരെ താമസിപ്പിക്കാൻ ഡാമിന്റെ കരാറുകാരായ ഹിന്ദുസ്ഥാൻ കമ്പനി കെട്ടിടങ്ങൾ പണി തുജോലിക്കാരെ താമസിപ്പിച്ചു .പുതിയ പോസ്റ്റോഫീസും നിലവിൽ വന്നു. ഇടുക്കി കോളനി പി.ഒ. 60 വർഷമായി രേഖകളിലെല്ലാം ഇടുക്കി കോളനി പി.ഒ ആണ്. അതിനും മുമ്പ് നിലവിൽ വന്ന പട്ടം കോളനിയാണ് കേരളത്തിലെ ആദ്യത്തെ കോളനിയായി അറിയപ്പെടുന്നത്. പട്ടംതാണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോൾ കുറെ കുടുംബങ്ങളെ കുടിയിരുത്തി അദ്ദേഹത്തിനോടുള്ള ബഹുമാനാർഥം ഇട്ട പേരാണ് പട്ടം കോളനി.
കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മൻ ചാണ്ടി കോളനിയുടെ പേരു മഴു വടി എന്നായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി മന്നാൻ സമുദായപ്പെട്ട കുറെപ്പേർക്ക് ഭൂമിയും വീടും നൽകി കുടിയിരുത്തി. അന്ന് കോൺഗ്രസ് പ്രവർത്തകനായിരുന്ന കരിമ്പൻ ജോസാണ് ഉമ്മൻ ചാണ്ടിയുടെ പേരു നിർദ്ദേശിച്ചത്. ഇടുക്കി ഡാമിന്റെ നിർമാണ കാലത്ത് കുടിയിറക്കി പകരം പാർപ്പിച്ച സ്ഥലമാണ് കൊലുമ്പൻ കോളനി. അറിയപ്പെടുന്ന കോളനികൾ വേറെയുമുണ്ട് ചേലച്ചുവട്ടിലുണ്ട്. മദർ തെരേസകോളനി വിധവാ ക്കോളനി, ഗാന്ധിനഗർ എന്നിങ്ങനെ നിരവധി കോളനികളുണ്ട്. കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിലായി മുപ്പതോളം ആദിവാസി കോളനികളുണ്ട്. വാഴത്തോപ്പിൽ ലക്ഷം വീട് കോളനിയുണ്ട്. അതിപ്പോൾ അറിയപ്പെടുന്നതു ലക്ഷം കവല എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.