ഇവിടെ വിശേഷമൊന്നുമില്ല, അവിടെയും അങ്ങനെ തന്നെ എന്നു വിശ്വസിക്കുന്നു
text_fieldsചെറുതോണി: തപാൽ ഉരുപ്പടികൾ ജില്ല ആസ്ഥാനത്ത് വിലാസക്കാർക്ക് വൈകി ലഭിക്കുന്നതോടൊപ്പം കൃത്യമായി കിട്ടുന്നില്ലന്നു പരാതി. രജിസ്ട്രേഡ് ഉരുപ്പടികൾ ഒഴികെ സാധാരണ തപാലിൽ അയക്കുന്ന ഇൻലൻഡ്, പോസ്റ്റ് കാർഡ്, ബുക്ക് പോസ്റ്റ്, പ്രസിദ്ധീകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിലാണ് വീഴ്ചവരുത്തുന്നതായി പരാതിയിൽ പറയുന്നത്. കത്തുകളും മറ്റ് രേഖകളും വിലാസക്കാരന് നേരിൽ കൈമാറണമെന്ന തപാൽ നിയമം അധികൃതർ ലംഘിക്കുകയാണന്ന് സ്ഥിരം ഉപഭോക്താക്കളും പരാതിപ്പെടുന്നു.
തൂലിക സൗഹൃദം തേടി തപാൽ കാർഡിലൂടെയും കവറിലൂടെയും ഇൻലൻഡ് വഴിയും നിരന്തരം കത്തിടപാടുകൾ നടന്നിരുന്ന കാലത്തുപോലും ഇത്തരം ആക്ഷേപമുയർന്നിട്ടില്ല. വാർഷിക, മാസവരി ചേർന്ന് പ്രസിദ്ധീകരണങ്ങൾ വരുത്തുന്നവർക്ക് പലപ്പോഴും ലഭിക്കാറില്ല. സമൂഹമാധ്യമത്തിന്റെ വരവോടെ കത്ത് ഇടപാടുകളിൽ ഇടിവു വന്നിട്ടുണ്ടെങ്കിലും കത്തെഴുത്ത് ശീലമാക്കിയവർ ഇപ്പോഴുമുണ്ട്. ആകാശവാണിയിലേക്കും ദൂരദർശനിലേക്കും കത്തെഴുതുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. തപാൽ ഉരുപ്പടികൾ വൈകിപ്പിക്കാതെയും കൃത്യമായും വിതരണം ചെയ്യാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സിറ്റിസൺ ഫോറം ചീഫ് പോസ്റ്റ് മാസ്റ്റർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.