Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightവാത്തിക്കുടിയിലെ...

വാത്തിക്കുടിയിലെ എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കല്‍ പദ്ധതിയിൽ ക്രമക്കേടെന്ന്​ പരാതി

text_fields
bookmark_border
inverter bulbs
cancel

ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന എ​ല്‍.​ഇ.​ഡി ലൈ​റ്റ് സ്ഥാ​പി​ക്ക​ല്‍ പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന്​ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു. 18 വാ​ര്‍ഡു​ക​ളി​ലാ​യി 1690 തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​​ന്നു​ ല​ക്ഷ്യം. 2023 മാ​ര്‍ച്ച് 31ന് ​പൂ​ര്‍ത്തീ​ക​രി​ക്കേ​ണ്ട പ​ദ്ധ​തി​യി​ല്‍ 9,08,613 രൂ​പ മാ​റി​ന​ൽ​കി​യെ​ങ്കി​ലും പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ചി​ല്ല.

സ്പി​ല്ലോ​വ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 2023 മാ​ര്‍ച്ച് 31ന​കം പൂ​ര്‍ത്തീ​ക​രി​ക്കേ​ണ്ട പ​ദ്ധ​തി​പ്ര​കാ​രം വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് വാ​ര്‍ഡു​ക​ളി​ലാ​യി 400ഓ​ളം തെ​രു​വു​വി​ള​ക്കു​ക​ൾ മാ​ത്ര​മാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ബാ​ക്കി 14 വാ​ര്‍ഡു​ക​ളി​ല്‍ സാ​മ്പ​ത്തി​ക​വ​ര്‍ഷം പൂ​ര്‍ത്തി​യാ​യി ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന് യു.​ഡി.​എ​ഫ് ആ​രോ​പി​ച്ചു. പ​ദ്ധ​തി തു​ക​യി​ല്‍നി​ന്ന് വീ​ണ്ടും 7,05,244 രൂ​പ ക​രാ​റു​കാ​ര​ന് ന​ൽ​കി. അ​ങ്ങ​നെ 20,19,000 രൂ​പ ടെ​ൻ​ഡ​ര്‍ തു​ക​യി​ല്‍നി​ന്ന്​ 16,13,857 രൂ​പ ന​ൽ​കി. 20 ശ​ത​മാ​നം​പോ​ലും പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​തെ​യും ക​മ്മി​റ്റി​യി​ല്‍ ച​ര്‍ച്ച​ചെ​യ്യാ​തെ​യും അം​ഗീ​കാ​രം നേ​ടാ​തെ​യും ഭ​ര​ണ​സ​മി​തി വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കാ​തെ ബി​ല്‍ തു​ക ന​ല്‍കി​യ​തി​ലൂ​ടെ വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​ത്. യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ നോ​ട്ടീ​സ് ന​ൽ​കി​യ​ത​നു​സ​രി​ച്ച് അ​ടി​യ​ന്ത​ര ക​മ്മി​റ്റി ചേ​ര്‍ന്നി​രു​ന്നെ​ങ്കി​ലും പൂ​ര്‍ത്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. സം​ഭ​വം അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ അ​ടി​യ​ന്ത​ര നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് ജോ​ര്‍ജ്, ഡി​ക്ലാ​ര്‍ക്ക് സെ​ബാ​സ്റ്റ്യ​ന്‍, ബി​ജു വ​ട​ക്കേ​ക്ക​ര, മി​നി ഷാ​ജി, അ​നി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍, തോ​മ​സ് അ​ര​യ​ത്തി​നാ​ല്‍, ബി​ബി​ന്‍ അ​ബ്രാ​ഹം, ജോ​സ്മി ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ര്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, വി​ജി​ല​ന്‍സ് ഡി​വൈ.​എ​സ്.​പി, ഓം​ബു​ഡ്സ്​​മാ​ന്‍ എ​ന്നി​വ​ര്‍ക്ക് പ​രാ​തി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ComplaintLED light
News Summary - Complaint of irregularity in the LED light installation project in Vathikudi
Next Story