വാത്തിക്കുടി പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂർണം
text_fieldsചെറുതോണി: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വാത്തിക്കുടി പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. മുഴുവന്‍ കൃഷിഭൂമിക്കും പട്ടയം നല്‍കുക, ഡിജിറ്റല്‍ സര്‍വേ രേഖകളില്‍ ഉടമയുടെ പേരും വീട്ടുനമ്പറും ഉള്‍പ്പെടുത്തുക, പട്ടയഭൂമിയിലെ സർവേയില്‍ അധികരിച്ചുവരുന്ന ഭൂമി നിയമാനുസൃത ഫീസ് ഈടാക്കി ഉടമയുടെ പേരില്‍ ചേര്ത്തുനൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹർത്താൽ. പഞ്ചായത്തിലെ മുരിക്കാശ്ശേരി, തോപ്രാംകുടി തുടങ്ങിയ ടൗണുകളിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്കൂളുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു. ബസ് സര്‍വിസുകള്‍ പഞ്ചായത്ത് അതിര്‍ത്തിയിലെത്തി തിരിച്ചുപോവുകയായിരുന്നു.
18 വാർഡുകളിലും കടകളും സ്ഥാപനങ്ങളും തുറന്നില്ല. പഞ്ചായത്ത് ഓഫിസും തുറന്നില്ല. തോപ്രാംകുടിയിലും മുരിക്കാശ്ശേരിയിലും അത്യാവശ്യ വാഹനങ്ങൾകടത്തിവിട്ടു. മറ്റു വാഹനങ്ങൾ അഞ്ച് മിനിറ്റുനേരം തടഞ്ഞിട്ടശേഷം പറഞ്ഞുവിട്ടു. മുരിക്കാശ്ശേരി കോളജിലും രാജമുടി മാർസ്ലീവ കോളജിലും പരീക്ഷകൾ നടന്നു. രാവിലെ വില്ലേജ് ഓഫിസ്, ബാങ്ക്, ട്രഷറി, സർവേ ഓഫിസ് എന്നിവ തുറന്നെങ്കിലും പ്രവർത്തകർ ചെന്നുപറഞ്ഞതോടെ അടച്ചു.
നാമമാത്രമായ കെ.എസ്.ആർ.ടി.സി ബസുകർ ഓടി. യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. വിനോദ് ജോസഫ്, നോബിൾ ജോസഫ്, കെ.ബി. ശെൽവം, സി.എ. ഉലഹന്നാൻ, രാജൻ വർഗീസ്, തങ്കച്ചൻ കാരക്കാവയലിൽ, അഭിലാഷ് പാലക്കാട്ട്, ഷൈനി സജി, വിജയകുമാർ മറ്റക്കര, പ്രദീപ് ജോർജ്, അനിഷ് ചേനക്കര, തോമസ് അരയത്തിനാൽ, മാത്യു കൈച്ചിറ, നിതിൻ ജോയി, അരുൺ ബാബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.