ഉദ്യോഗസ്ഥർക്ക് സി.പി.എം ഭീഷണി; ‘നിലക്കുനിന്നില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരും’
text_fieldsചെറുതോണി: ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസൃതമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. ജനങ്ങളെ ശത്രുക്കളാക്കുകയും കോണ്‍ഗ്രസിന് വേണ്ടി ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്ന നടപടികളാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഗതാഗത വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ജനങ്ങളെ സര്ക്കാറിനെതിരാക്കുന്ന ഗൂഢ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ഇടുക്കി, നെടുങ്കണ്ടം ആര്.ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി അഴിമതി നടക്കുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജില്ലയില്‍ നിര്‍മാണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തമിഴ്നാട്ടില്‍നിന്നാണ് നിര്‍മാണ സാമഗ്രികള്‍ എത്തുന്നത്. നിർമാണ സാമഗ്രികളുമായി തമിഴ്നാട്ടിൽനിന്ന് എത്തുന്ന ഓരോ ലോഡിനും കമ്പംമെട്ട് ചെക്കുപോസ്റ്റിൽ 50,000 രൂപവ രെയാണ് നെടുങ്കണ്ടം ആര്.ടി.ഒയുടെ നേതൃത്വത്തില്‍ കൈക്കൂലി വാങ്ങുന്നത്.
നെടുങ്കണ്ടത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന വാഹനത്തിന് 60,000 രൂപ പിഴയിട്ട സംഭവവും ഉണ്ടായി. പൈനാവില്‍ രജിസ്ട്രേഷനെത്തുന്ന വാഹനങ്ങളില്‍നിന്ന് കൈക്കൂലി വാങ്ങുകയും ടെസ്റ്റിന് എത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ തന്നെ കേടുപാടുകള്‍ വരുത്തിയ ശേഷം മാറ്റിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി. അനാവശ്യമായ പേപ്പറുകള്‍ ആവശ്യപ്പെട്ട് കൈക്കൂലി കൈപ്പറ്റുന്നു. ഇത്തരത്തില്‍ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. കോണ്‍ഗ്രസ് യൂനിയന്റെ സംസ്ഥാന നേതാവായ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലാണ് ആരോഗ്യ മേഖലയില്‍ അനാവശ്യ ഇടപെടല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
കൊടിയ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ജയിലില്‍ അടക്കപ്പെട്ട ഇടുക്കി ഡി.എം.ഒ മനോജിന്റെയും സര്‍വീസില്‍നിന്ന് പിരിച്ചുവിടപ്പെട്ട മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സ്ഥിതിയായിരിക്കും വരാനിരിക്കുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.