Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightവാഴത്തോപ്പ് മേഖലയിൽ...

വാഴത്തോപ്പ് മേഖലയിൽ കൃഷിനാശം; രണ്ടു വീടുകൾ തകർന്നു

text_fields
bookmark_border
Landslide
cancel
camera_alt

ക​രി​മ്പ​ൻ കു​ട്ട​പ്പ​ൻ സി​റ്റി​യി​ൽ മേ​സ​റാ​ക​ത്ത് ജോ​ർ​ജ് കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് ക​ല്ലും മ​ണ്ണും വീ​ണ​നി​ല​യി​ൽ

ചെ​റു​തോ​ണി: ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു​വീ​ടു​ക​ൾ ത​ക​ർ​ന്നു. വ്യാ​പ​ക കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി. ക​രി​മ്പ​ൻ കു​ട്ട​പ്പ​ൻ​സി​റ്റി​യി​ൽ മേ​സ​റാ​ക​ത്ത് ജോ​ർ​ജ്കു​ട്ടി​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വീ​ടി​ന്‍റെ പു​റ​കി​ൽ നി​ന്ന്​ മ​ണ്ണി​ടി​ഞ്ഞ്​ അ​ടു​ക്ക​ള​യി​ലേ​ക്കും തൊ​ട്ട​ടു​ത്ത മു​റി​യി​ലേ​ക്കും വീ​ഴു​ക​യാ​യി​രു​ന്നു. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ മു​ഴു​വ​ൻ ന​ശി​ച്ചു. സം​ഭ​വം വൈ​കീ​ട്ടാ​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. മ​ക്ക​ളാ​യ ആ​ൽ​ബി​നും ആ​ൽ​ഫി​യ​യും മ​ണ്ണി​ടി​ഞ്ഞു​വ​രു​ന്ന ശ​ബ്ദം കേ​ട്ട് ഓ​ടി​മാ​റി​യ​തി​നാ​ലാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ കീ​രി​ത്തോ​ട് ആ​റാം കൂ​പ്പി​ൽ ക​ന​ത്ത മ​ഴ​യി​ൽ പാ​റ വീ​ണ് വീ​ട് ത​ക​ർ​ന്നു. കു​രു​മ്പ​നാ​ൽ റോ​യി കു​രു​വി​ള​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വീ​ടി​നു പു​റ​കി​ൽ മു​ക​ൾ ഭാ​ഗ​ത്ത് ഇ​ള​കി​നി​ന്നി​രു​ന്ന പാ​റ രാ​ത്രി​യോ​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി റോ​യി​യും ഭാ​ര്യ​യും മ​ക​നും ഹാ​ളി​ൽ കി​ട​ന്ന​തി​നാ​ലാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്​. രാ​ത്രി 12 മ​ണി​യോ​ടെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പാ​റ ഇ​ള​കി വീ​ട്ടി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ക​ട്ടി​ലും വി​ല​പി​ടി​പ്പു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. വീ​ട് താ​മ​സി​ക്കാ​ൻ പ​റ്റാ​ത്ത വി​ധം ത​ക​ർ​ന്നു. വാ​ഴ​ത്തോ​പ്പ് മാ​ങ്കു​ള​ത്തി​ൽ ര​ഞ്ജി​ത്തി​ന്റെ വീ​ടി​ന്റെ സം​ര​ക്ഷ​ണ ഭി​ത്തി ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്നു. വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​നും കാ​റി​നും ത​ക​രാ​ർ സം​ഭ​വി​ച്ചു. മു​രി​ക്കാ​ശ്ശേ​രി​യി​ൽ വൈ​ദ്യു​തി​ബോ​ർ​ഡി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി​വി​ത​ര​ണം നി​ല​ച്ചു. പ​ല​സ്ഥ​ല​ത്താ​യി ഇ​രു​പ​തോ​ളം വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. വാ​ർ​ത്താ​വി​നി​മ​യ ബ​ന്ധ​വും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ പാ​ത​യി​ൽ നാ​ര​ക​ക്കാ​നം കു​മ്പി​ടി​ക്ക​വ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ് കൂ​റ്റ​ൻ പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞ് വീ​ണ​ത്. ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​ണ്ണ് ഒ​ലി​ച്ചു​പോ​യെ​ങ്കി​ലും പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ റോ​ഡി​ൽ മാ​ർ​ഗ​ത​ട​സ്സം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി​യി​ൽ നി​ന്നു​ള്ള അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ്​ ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്. അ​തു​വ​രെ വാ​ഹ​ന​ങ്ങ​ൾ നാ​ര​ക​ക്കാ​നം പ​ള്ളി​ക്ക​വ​ല - പ​ള്ളി​സി​റ്റി - അ​മ​ല​ഗി​രി -ഡ​ബി​ൾ​ക​ട്ടി​ങ്​ വ​ഴി​യാ​ണ്​ തി​രി​ച്ചു വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crop damageIdukki News
News Summary - Crop damage
Next Story