മുക്കുപണ്ടം പണയപ്പെടുത്തി സഹകരണ സംഘങ്ങളിൽ നിന്ന് തട്ടിയത് കോടികൾ
text_fieldsചെറുതോണി: മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിലെ സഹകരണബാങ്കുകളിൽ നിന്ന് തട്ടിയെടുത്തത് കോടികൾ. ഇതിനായി ജില്ല ആസ്ഥാനത്ത് ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടന്നാണ് റിപ്പോർട്ട്. ഇതിൽ ഒരു കണ്ണി മാത്രമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് പിടിയിലായ മണിയാറൻ കുടി സ്വദേശി അഖിൽ ബിനുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ നടപടികൾ ആരംഭിച്ചു. ഇപ്പോൾ വരുന്ന മുക്കു പണ്ടങ്ങളിൽ 20 മുതൽ 30 ശതമാനം വരെ സ്വർണമടങ്ങിയിട്ടുണ്ടന്നാണ് സഹകരണ ബാങ്കുകാരും പൊലീസും പറയുന്നത്. അതിനാൽ തട്ടിപ്പ് പെട്ടെന്ന് തിരിച്ചറിയൽ എളുപ്പമല്ലത്രേ.
നേരിയ തോതിൽ സ്വർണം കലർത്തി മുക്കുപണ്ടങ്ങൾ നിർമ്മിച്ചു നൽകുന്ന സംഘം പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവർ വ്യാപകമായി ജില്ലയിലും പുറത്തും മുക്കുപണ്ടം വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.