അവഗണനയുടെ സ്മാരകമായി ബസ് കാത്തിരിപ്പുകേന്ദ്രം
text_fieldsചെറുതോണി: അവഗണനയുടെ സ്മാരകമായി വാത്തിക്കുടി പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം. മുരിക്കാശ്ശേരി പാവനാത്മ കോളേജ് ജങ്ഷനിലെ വെയ്റ്റിങ് ഷെഡാണ് കാടുകയറിയും സാമൂഹിക വിരുദ്ധരുടെ താവളമായും നാശത്തിലെത്തി നിൽക്കുന്നത്. വിദ്യാർഥികൾക്കുൾപ്പെടെ ആശ്രയമായ കാത്തിരിപ്പ് കേന്ദ്രം വൃത്തി ആയി സൂക്ഷിക്കണമെന്നാണ് പ്രദേശവാസികളുകളുടെ ആവശ്യം.
1998 മെയ് 29നാണ് സ്വാതന്ത്ര ദിന സൂർണ ജൂബിലി സ്മാരകമായി വെറ്റിങ്ങ് ഷെഡ് കം ഷോപ്പിങ് സെൻറർ ഗ്രാമപഞ്ചായത്ത് നിർമിച്ച് നാടിന് സമർപ്പിച്ചത്. പാവനാത്മ കോളേജ് വക സ്ഥലം അന്ന് പ്രിൻസിപ്പൽ ആയിരുന്ന ഫാദർ തോമസ് പെരിയപുരം ആണ് സംഭാവന ചെയ്തത്. നാടിനും വിദ്യാർഥികൾക്കും ഏറെ ആശ്രയമായ വെയ്റ്റിങ് ഷെഡ് കാലങ്ങളായി കാടുകയറി സാമൂഹികവിരുദ്ധരുടെ താവളമായിരിക്കുകയാണ്. യഥാസമയം അറ്റകുറ്റ പണികൾ നടത്തിയും കാടുപടലങ്ങൾ വെട്ടിമാറ്റിയും സംരക്ഷിക്കാൻ വാത്തിക്കുടി പഞ്ചായത്തിനും കഴിഞ്ഞിട്ടില്ല. തന്നെയല്ല, സന്നദ്ധ സംഘടനക
ളും കോളജിലെ വിദ്യാർഥി കൂട്ടായ്മകളും ശ്രമിച്ചാലുംപൊതുവിടം വൃത്തിയായി സംരക്ഷിക്കാൻ കഴിയും. പൊലീസിന്റെ ജാഗ്രത ഉണ്ടായാൽ മദ്യപന്മാർ ഉൾപ്പെടെ സാമൂഹിക വിരുദ്ധരെ ഇവിടെ നിന്ന് തുരത്താനും സാധിക്കും. ലക്ഷങ്ങൾ മുടക്കിയ പദ്ധതി തകർച്ച നേരിട്ടിട്ടും ഗ്രാമ പഞ്ചായത്ത് അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് പരാതിയുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.