നവീനാനുഭവം നവീെൻറ വരകൾ
text_fieldsനവീന്‍ വരച്ച പടങ്ങൾ (ഇൻസെറ്റിൽ നവീൻ)
ആറാം ക്ലാസ് വിദ്യാർഥിയുടെ ചിത്രരചന ശ്രദ്ധേയമാകുന്നു. വ്യാപാരി സമിതി ജില്ല സെക്രട്ടറി കെ.ആര്. സജീവിെൻറയും വാത്തിക്കുടി ഗ്രാമപഞ്ചായത്ത് അംഗം സുനിതയുടെയും രണ്ടാമത്തെ മകൻ നവീന്‍ കെ. സജീവാണ് ചിത്രകലയില്‍ ആസ്വാദകർക്ക് നവീനാനുഭവം പകർന്ന് ശ്രദ്ധേയനാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, വൈദ്യുതിമന്ത്രി എം.എം. മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിനിമതാരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ഗായകന് യേശുദാസ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക ചലച്ചിത്രരംഗങ്ങളിലെ നൂറില്‍പരം ആളുകളുടെ ചിത്രങ്ങളാണ് അസാധാരണ തനിമയോടെ ഈ 11കാരന് കടലാസുതാളുകളില്‍ പകര്‍ത്തിയത്.
അനുകരണം, അഭിനയം, പേപ്പര്‍ ക്രാഫ്റ്റ് തുടങ്ങിയ മേഖലകളിലും ഈ കൊച്ചുകലാകാരൻ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. രാജമുടി ഡീ പോള്‍ പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ നവീന്‍ സ്കൂള്‍ കലോത്സവങ്ങളില്‍ വിവിധ മത്സരങ്ങളിൽ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക, കലാ സംഘടനകളുടെ നിരവധി പ്രോത്സാഹനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇതിനകം സ്വന്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.