ശമ്പളം കിട്ടാതെ ഇടുക്കി നഴ്സിങ് കോളജ് ജീവനക്കാർ
text_fieldsചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിനോടനുബന്ധിച്ച് ആരംഭിച്ച സർക്കാർ നഴ്സിങ് കോളജിലെ ജീവനക്കാർക്ക് ശമ്പളമോ മാറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തതിനാൽ ദുരിതത്തിൽ. പ്രിൻസിപ്പലടക്കം ആറ് സ്ഥിരം ജീവനക്കാരാണ് ഇവിടെയുള്ളത്. 2023 നവംബർ ഒന്നിനാണ് നഴ്സിങ് കോളജ് ആരംഭിക്കുന്നത്.
അന്നു മുതലുള്ളതാണ് സ്ഥിരം ജീവനക്കാർ, തൃശൂർ, കോട്ടയം തുടങ്ങിയ ജില്ലകളിൽനിന്നുള്ള ഇവർ ഭീമമായ തുക വാടക കൊടുത്താണ് താമസം. തുടക്കം മുതൽ രണ്ടു താൽക്കാലിക ജീവനക്കാരുണ്ടായിരുന്നു. ശമ്പളം കിട്ടാതെ വന്നതോടെ ഇവർ മറ്റു ജോലി തേടിപ്പോയി.
എട്ടുമാസമായി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാത്തതിനാൽ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കേരളത്തിൽ അനുവദിച്ച ആറ് നഴ്സിങ് കോളജുകളിൽ ഒന്നാണ് ഇടുക്കിയിൽ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.