പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച വീട്ടിൽ മൂന്ന് മക്കളുമായി കുടുംബം
text_fieldsചെറുതോണി: പ്ലാസ്റ്റിക് പടുതകൊണ്ട് മറച്ചുകെട്ടിയ ഒറ്റമുറി ഷെഡിൽ മൂന്ന് കുട്ടികളും മാതാപിതാക്കളും അടങ്ങിയ കുടുംബം. കഞ്ഞിക്കുഴി പഞ്ചായത്തിലെ വെൺമണി പാലപ്ലാവ് മറ്റത്തിൽ ഷാജിയും ഭാര്യ മെറിനും മൂന്ന് കുട്ടികളുമാണ് ദുരിത ജീവിതം നയിക്കുന്നത്. 2018ലെ കനത്ത മഴയിലും കാറ്റിലും ഷാജിയുടെ വീടിെൻറ മേൽക്കൂര കാറ്റിൽ തകർന്നിരുന്നു. തുടർന്ന് പഴയ വീടിന് സമീപത്തായി താൽക്കാലിക ഷെഡ് നിർമിച്ച് അതിൽ താമസം ആരംഭിച്ചു.
2018ൽ തന്നെ വില്ലേജ്, പഞ്ചാത്ത് അധികാരികൾക്ക് വീടിന് അപേക്ഷ നൽകിയെങ്കിലും നാളിതുവരെ വീട് ലഭിച്ചില്ല. സ്ട്രോക്ക് വന്ന് തലയിലെ ഞരമ്പ് പൊട്ടിയ ഷാജിക്ക് ചെറിയ ജോലി മാത്രമാണ് ചെയ്യുവാൻ സാധിക്കുന്നത്.
വാഴക്കുളത്തെ പൈനാപ്പിൾ തോട്ടത്തിൽ ജോലിക്കാർക്ക് ഭക്ഷണം ഉണ്ടാക്കിനൽകുന്നവരെ സഹായിക്കുകയാണ് ഇപ്പോൾ ഷാജിയുടെ ജോലി. മൂന്ന് കൈക്കുഞ്ഞുങ്ങളെയും തനിച്ചാക്കി ഭാര്യ മെറിന് തൊഴിലുറപ്പ് ജോലിക്കുപോലും പോകാൻപറ്റാത്ത അവസ്ഥയിലുമാണ്.
ചെറിയ ഒരു മഴ പെയ്താൽപോലും നനഞ്ഞ് ഒലിക്കുന്ന ഒറ്റമുറി ഷെഡിലാണ് ഈ കുടുംബത്തിെൻറ ഉറക്കവും ഭക്ഷണം പാകംചെയ്യലുമെല്ലാം. അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നവുമായ് അധികാരികളുടെ കരുണക്കായ് കാത്തിരിക്കുകയാണ് ഇൗ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.