നെല്ലിൽ പോയത് മീനിൽ കൊയ്ത് ജോർജുകുട്ടി
text_fieldsചെറുതോണി: 2018ലെ പ്രളയത്തിൽ നെൽകൃഷി നശിച്ചപ്പോൾ നഷ്ടം നികത്താൻ മത്സ്യകൃഷിയിലേക്കു തിരിഞ്ഞത് നേട്ടമാക്കി പൊലീസ് ഉദ്യോഗസ്ഥനായ മണിയറൻകുടി സ്വദേശി ജോർജുകുട്ടി.
കഴിഞ്ഞ നാലു വർഷമായി മത്സ്യകൃഷി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ജോർജുകുട്ടിക്ക് മണിയാറൻകുടി ആനക്കൊമ്പൻ ഭാഗത്ത് നാലുകുളങ്ങളുണ്ട്.
2018ന് മുമ്പുവരെ ഈ പാടം മുഴുവനും നെൽ കൃഷിയായിരുന്നു. പ്രളയത്തെ തുടർന്ന് വയലുകളിൽ മുഴുവനും മണ്ണ് മൂടുകയും നെൽകൃഷി പരാജയമാകുകയും ചെയ്തതോടെ ജലസമൃദ്ധമായ മേഖലയിൽ കുളങ്ങൾ നിർമിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി.
കഴിഞ്ഞ ദിവസങ്ങളിലായി 1000 കിലോക്ക് മുകളിൽ മത്സ്യമാണ് കുളങ്ങളിൽ നിന്ന് പിടിച്ചത്. മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയാണ് ജോർജുകുട്ടി. മികച്ച കർഷകൻ കൂടിയായ ഇദ്ദേഹം ഉൾനാടൻ മത്സ്യകൃഷിക്ക് മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജോലി തിരക്കുകൾക്ക് ഇടയിൽ കിട്ടുന്ന സമയത്താണ് മത്സ്യകൃഷി. തിലോപ്പിയ ഇനത്തിൽപെട്ട മത്സ്യങ്ങളാണ് കൂടുതലായും വളർത്തുന്നത്. ഒന്നിന് അര കിലോ തൂക്കം വരുന്നവയാണ് മത്സ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.