മർദനം: പൊലീസുകാർക്കെതിരെ നടപടി വേണം–സി.പി.എം
text_fieldsചെറുതോണി: സി.പി.എം ചേലച്ചുവട് ലോക്കല്‍ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ മണികണ്ഠനെയും പിതാവിനെയും കഞ്ഞിക്കുഴി പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സി.പി.എം ചേലച്ചുവട് ലോക്കൽ കമ്മിറ്റി.
സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. കുടുംബവഴക്കിനെത്തുടര്‍ന്നുള്ള അന്വേഷണത്തിനെത്തിയ പൊലീസുകാര്‍ മണികണ്ഠനെ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പട്ടികജാതി-വര്‍ഗ കമീഷന്, മനുഷ്യാവകാശ കമീഷന്, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതായി ലോക്കല്‍ സെക്രട്ടറി ജോഷി മാത്യു, ഏരിയ കമ്മിറ്റി അംഗം ലിസി ജോസ്, മാത്യു തോമസ്, മണികണ്ഠെൻറ സഹോദരി രജനി ബിനു, സഹോദരി ഭര്‍ത്താവ് ബിനു എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.