Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightഇടുക്കി ആദ്യ...

ഇടുക്കി ആദ്യ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞത് ഹാം റേഡിയോ വഴി; പിന്നിൽ ഒറ്റപ്പാലം സ്വദേശി രാഘവൻ

text_fields
bookmark_border
election
cancel
camera_alt

ഇ​ടു​ക്കി​യി​ലെ​ത്തി​യ കേ​ന്ദ്ര മ​ന്ത്രി സി.​എം. സ്റ്റീ​ഫ​ൻ, രാ​ഘ​വ​ൻ നി​ർ​മി​ച്ച മൈ​ക്രോ വേ​വ് ട​വ​റി​ന്‍റെ​യും ഹാം ​റേ​ഡി​യോ​യു​ടെ​യും

ചെ​റു​പ​തി​പ്പ് വീ​ക്ഷി​ക്കു​ന്നു

(ഫയൽചിത്രം)

ചെ​റു​തോ​ണി: ഇ​ടു​ക്കി ലോ​ക്​​സ​ഭ മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച​ ശേ​ഷം 1977ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ൾ പു​റം​ലോ​ക​മ​റി​ഞ്ഞ​ത് ഹാം ​റേ​ഡി​യോ​യി​ലൂ​ടെ. ഇ​ന്ന​ത്തെ​പ്പോ​ലെ വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ 47 വ​ർ​ഷം മു​മ്പ്​ ന​ട​ന്ന ആ ​തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും കൊ​ടും വ​ന​മാ​യി​രു​ന്നു. ഇ​ട​മ​ല​ക്കു​ടി പോ​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളും ധാ​രാ​ളം. 1967 ൽ ​ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കാ​യി എ​ത്തി​യ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ക​രി​മ്പ​ന​ക്ക​ൽ രാ​ഘ​വ​നാ​ണ് ഹാം ​റേ​ഡി​യോ​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ർ​ത്ത​ക​ൾ പു​റം ലോ​ക​ത്തെ​ത്തി​ച്ച​ത്.

പ​ട്ടാ​ള​ക്കാ​ര​നാ​യ പി​താ​വി​ൽ നി​ന്നാ​ണ്​ കു​ട്ടി​ക്കാ​ല​ത്ത് ഹാം ​റേ​ഡി​യോ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച്​ മ​ന​സ്സി​ലാ​ക്കി​യ​ത്. ഇ​തോ​ടെ 1957 ൽ ​രാ​ഘ​വ​ൻ സ്വ​ന്ത​മാ​യി വ​യ​ർ​ലെ​സ് സം​വി​ധാ​നം നി​ർ​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. അ​ക്കാ​ല​ത്ത് എ​റ​ണാ​കു​ള​ത്ത് ഇ​ല​ക്ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ​പ്പോ​ൾ പ​രി​ച​യ​പ്പെ​ട്ട ബാ​ങ്ക് ജീ​വ​ന​ക്കാ​രി​ൽ നി​ന്നാ​ണ് ഹാം ​റേ​ഡി​യോ ക്ല​ബി​നെ​ക്കു റി​ച്ച​റി​യു​ന്ന​ത്. ക്ല​ബി​ൽ അം​ഗ​മാ​ക​ണ​മെ​ങ്കി​ൽ പ​രീ​ക്ഷ പാ​സാ​ക​ണ​മെ​ന്നും അ​റി​ഞ്ഞു. തു​ട​ർ​ന്ന് പ​ഠ​ന​സ​ഹാ​യി സം​ഘ​ടി​പ്പി​ച്ച് സ്വ​ന്ത​മാ​യി പ​ഠി​ച്ച രാ​ഘ​വ​ൻ എ​റ​ണാ​കു​ള​ത്ത് പോ​യി പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച്​ ഹാ​മാ​യി.

അ​ന്ന് മോ​ഴ്സ് കോ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വി​ശേ​ഷ​ങ്ങ​ൾ കൈ​മാ​റി​യി​രു​ന്ന​ത്. ഏ​ത്​ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ഇ​ത്​ സാ​ധ്യ​മാ​കും. 1980, 83 കാ​ല​ത്ത് ഇ​ന്ദി​രാ​ഗാ​ഡി മ​ന്ത്രി​സ​ഭ​യി​ൽ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി​രു​ന്ന സി.​എം. സ്റ്റീ​ഫ​ൻ ഇ​ക്കാ​ല​ത്താ​ണ് ഇ​ടു​ക്കി​യി​ലെ​ത്തു​ന്ന​ത്. രാ​ഘ​വ​ൻ അ​ന്ന് സി.​എം. സ്റ്റീ​ഫ​നെ പോ​യി​ക്ക​ണ്ടു. ഹാം ​റേ​ഡി​യോ സേ​വ​ന​ങ്ങ​ൾ​ക്കാ​യി മൈ​ക്രോ​വേ​വ് ട​വ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​ ഡ​ൽ​ഹി​ക്കു തി​രി​ച്ചു പോ​യ സി.​എം. സ്റ്റീ​ഫ​ൻ വാ​ക്കു​പാ​ലി​ച്ചു.

ആ​റു​മാ​സ​ത്തി​ന​കം ജി​ല്ല ആ​സ്ഥാ​ന​ത്ത് മൈ​ക്രോ​വേ​വ് ട​വ​ർ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഡാം ​നി​ർ​മ്മാ​ണ ജോ​ലി​ക​ൾ തീ​ർ​ന്ന​പ്പോ​ൾ രാ​ഘ​വ​ൻ ഒ​റ്റ​പ്പാ​ല​ത്തേ​ക്ക്​ മ​ട​ങ്ങി. സി.​എം. സ്റ്റീ​ഫ​നും രാ​ഘ​വ​നും ഇ​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ham radioLok sabha elections 2024Idukki 1st election
News Summary - Idukki 1st election result was known through ham radio; Raghavan, a native of Ottapalam, is behind
Next Story