Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightആശുപത്രിയിൽ കുടിവെള്ള...

ആശുപത്രിയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് ഒരാഴ്ച

text_fields
bookmark_border
ആശുപത്രിയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് ഒരാഴ്ച
cancel

ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് വാ​ത്തി​ക്കു​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ കു​ടി​വെ​ള്ളം വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ട​ത്. 250 മീ​റ്റ​റോ​ളം ദൂ​രെ കി​ണ​റി​ൽ​നി​ന്നാ​ണ് പൈ​പ്പ് വ​ഴി കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ഇ​രു​മ്പ് പൈ​പ്പ് പൊ​ട്ടി​യാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ട​ത്. ഒ​രാ​ഴ്ച​യാ​യി​ട്ടും പൊ​ട്ടി​യ പൈ​പ്പ് മാ​റ്റി ആ​ശു​പ​ത്രി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നാ​യി​ട്ടി​ല്ല. 200ല​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. 40ഓ​ളം ജീ​വ​ന​ക്കാ​രു​മു​ണ്ട്.

രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ചാ​ണ് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​പോ​ലും നി​ർ​വ​ഹി​ക്കു​ന്ന​ത്. രോ​ഗി​ക​ൾ​ക്ക് കു​ടി​ക്കാ​ൻ​പോ​ലും വെ​ള്ള​മി​ല്ല.

ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്​ കീ​ഴി​ലാ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നും പൈ​പ്പ് ന​ന്നാ​ക്കി വെ​ള്ള​മെ​ത്തി​ക്കാ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ അ​ക്കൗ​ണ്ടി​ൽ എ​ഴ് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ണ്ടാ​യി​ട്ടും പൈ​പ്പ് മാ​റ്റി വെ​ള്ള​മെ​ത്തി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ആ​വ​ശ്യ​മാ​യ തു​ക ന​ൽ​കാ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitaldrinking water supply
News Summary - It has been a week since drinking water supply was stopped in the hospital
Next Story