ഹിറ്റായി ആനവണ്ടിയുടെ ഉല്ലാസയാത്ര
text_fieldsചെറുതോണി: കെ.എസ്.ആർ.ടി.സിക്ക് പുത്തനുണർവേകി സഞ്ചാരികൾക്കായി കഴിഞ്ഞമാസമാരംഭിച്ച ഉല്ലാസയാത്ര സർവിസിന് മികച്ച സ്വീകാര്യത. കൊട്ടാരക്കരയിൽനിന്ന് ഇടുക്കിയിലേക്ക് നടത്തിയ സർവിസിന് മികച്ച കലക്ഷനാണ് കഴിഞ്ഞദിവസം ലഭിച്ചത്. വാഗമൺ, ഇടുക്കി അണക്കെട്ട്, മൂന്നാർ എന്നീ കേന്ദ്രങ്ങൾ സന്ദർശിച്ച് തിരികെ കൊട്ടാരക്കരയിലെത്തുന്ന രീതിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് കൊട്ടാരക്കരയിൽനിന്ന് സർവിസ് ആരംഭിച്ചത്. രണ്ടുദിവസത്തെ യാത്രക്ക് താമസം ഉൾപ്പെടെ 1100 രൂപയാണ് ടിക്കറ്റ് നിരക്ക്.
വ്യാഴാഴ്ച വെളുപ്പിന് 5.30ന് കൊട്ടാരക്കരയിൽനിന്ന് പുറപ്പെടുന്ന ഉല്ലാസയാത്ര വാഗമൺ, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി മൂന്നാറിലെത്തും. മൂന്നാറിൽ കെ.എസ്.ആർ.ടി.സിയുടെ എ.സി ബർത്തുകളിൽ യാത്രക്കാർക്ക് ഉറങ്ങാം. വെള്ളിഴ്ച രാവിലെ എട്ട് മുതൽ മൂന്നാറിലെ കാഴ്ചകൾ കണ്ട് വൈകീട്ട് 6.30ന് കൊട്ടാരക്കരക്ക് മടങ്ങുന്നു. രാത്രി ഒരുമണിക്ക് തിരികെ കൊട്ടാരക്കരയിലെത്തും. കൊല്ലം, കൂത്താട്ടുകുളം എന്നീ കേന്ദ്രങ്ങളിൽനിന്ന് നേരത്തേ ഉല്ലാസയാത്ര സർവിസ് തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.