ദുരന്തഭൂമിയിലെ തത്സമയവിവരം അറിയിച്ച് ഹാം റേഡിയോ
text_fieldsചെറുതോണി: രാജമല ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം തത്സമയ വിവരം ജില്ല ഭരണകൂടത്തെ അറിയിച്ച് ഹാം റേഡിയോ പ്രവർത്തകർ. ഇടുക്കി ഹാം റേഡിയോ ക്ലബ് ഡിസാസ്റ്റർ മാനേജ്മെൻറ് സൊസൈറ്റി കസ്റ്റോഡിയൻ മനോജ് ഗ്യാലക്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങൾ തത്സമയം അധികൃതർക്ക് കൈമാറുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ഹാമുകളുടെ സേവനം ഏകോപിപ്പിച്ചാണ് പ്രവർത്തനം. ഇതിനായി പെട്ടിമുടി കൺട്രോൾ റൂം കേന്ദ്രമാക്കി നേരിട്ട് ഇടുക്കി കലക്ടറേറ്റ്, അടിമാലി ഫയർ സ്‌റ്റേഷൻ, ഇടുക്കി ഫയർ സ്‌റ്റേഷൻ, എറണാകുളം ഫയർ വിങ്ങിെൻറ ജില്ല ഓഫിസ്, കോട്ടയം എന്നിവിടങ്ങളിലേക്ക് നേരിട്ട് വിവരം കൈമാറാം.
മറ്റ് വാർത്താവിനിമയ സാധ്യതകൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ ഇടമലക്കുടി പഞ്ചായത്ത് രൂപവത്കരിച്ചതിന് ശേഷം നടന്ന ആദ്യ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാം റേഡിയോ വഴിയാണ് ജില്ല ഭരണകൂടത്തിന് കൈമാറിയത്. രാജമല ദുരന്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ കൺട്രോൾ റൂമുകളിൽ ഒ.എൻ. രാജു, പി.ജെ. ജോസ്‌മോൻ, പി.എൽ. നിസാമുദ്ദീൻ, അക്ബർ, ബെന്നി, റെജി, മനോജ് വേദിക്, അജിത്, ചാൾസ് എന്നിവരാണ് സേവനമനുഷ്ഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.