ഗൂഗിൾ മാപ്പ് പണികൊടുത്തു; ലോറി റോഡിൽ കുടുങ്ങി
text_fieldsചേലച്ചുവടിനും പെരിയാർവാലിക്കുമിടയിൽ വളവിൽ കുടുങ്ങിയ കെണ്ടയ്നർ ലോറി
ചെറുതോണി: ഗൂഗിൾ മാപ്പ് നോക്കിവന്ന കെണ്ടയ്നർ ലോറി വഴിയിൽ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കൊച്ചി-മധുര ദേശീയപാതയിൽ ചേലച്ചുവടിനും പെരിയാർവാലിക്കുമിടയിൽ ഹെയർപിൻ വളവിലാണ് ലോറി കുടുങ്ങിയത്.
തമിഴ്നാട്ടിൽനിന്ന് തൂക്കുപാലത്തേക്ക് വൈദ്യുതി പോസ്റ്റുമായി വന്നതാണ് ഭാരവണ്ടി. വ്യാഴാഴ്ച രാത്രി 10നു റോഡിൽ കുടുങ്ങിയ ലോറി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് നീക്കി ഗതാഗതം പുനരാരംഭിച്ചത്. ചെറുതോണി-കട്ടപ്പന വഴി എളുപ്പത്തിൽ തൂക്കുപാലത്ത് എത്താമെന്നിരിക്കെ ഗൂഗിൾ മാപ്പ് നോക്കി വന്നതാണ് വിനയായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.