Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightആവശ്യത്തിന്​...

ആവശ്യത്തിന്​ മരുന്നില്ല; രോഗികൾ വലയുന്നു

text_fields
bookmark_border
ആവശ്യത്തിന്​ മരുന്നില്ല; രോഗികൾ വലയുന്നു
cancel

ചെ​റു​തോ​ണി: ജി​ല്ല​യി​ലെ ഗ​വ. ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന്​ മ​രു​ന്നി​ല്ലാ​തെ രോ​ഗി​ക​ൾ വ​ല​യു​ന്ന​താ​യി ആ​ക്ഷേ​പം. പ​ല​പ്പോ​ഴും പു​റ​ത്തേ​ക്ക്​ കു​റി​ച്ചു​കൊ​ടു​ക്കു​ന്ന മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്.

പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, കൊ​ള​സ്ട്രോ​ൾ തു​ട​ങ്ങി​യ​വ​ക്കു​ള്ള മ​രു​ന്നു​ക​ൾ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക്ഷാ​മം. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ​ക്കും ക്ഷാ​മ​മാ​ണ്. പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക്​ കു​ത്തി​വെ​ക്കു​ന്ന ഇ​ൻ​സു​ലി​​ന്‍റെ സ്റ്റോ​ക്കും തീ​ർ​ന്നു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കു​ള്ള ഇ​ൻ​സു​ലി​ൻ വി​ത​ര​ണം വെ​ട്ടി​ച്ചു​രു​ക്കി​യ​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

മു​റി​വി​ൽ വെ​ച്ചു​കെ​ട്ടാ​നു​ള്ള ബെ​റ്റാ​ഡി​ൻ മ​രു​ന്നു​ക​ൾ​ക്കും ക്ഷാ​മ​മു​ണ്ട്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ വ​രു​ന്ന​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ക​യാ​ണെ​ന്നാ​ണ്​ ആ​ക്ഷേ​പം. ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചി​ല ആ​ശു​പ​ത്രി​ക​ളി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് പു​റ​ത്തു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്നു മ​രു​ന്നു വാ​ങ്ങി രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, മ​രു​ന്ന്​ ക്ഷാ​മം കാ​ര്യ​മാ​യി ഇ​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Patientsmedicine
News Summary - medicine; Patients are overwhelmed
Next Story