മരിയാപുരത്ത് പുതിയ ടവർ വന്നു; നാട്ടുകാരുടെ വെളിച്ചംപോയി
text_fieldsചെറുതോണി: മരിയാപുരത്തു പുതുതായി പണികഴിപ്പിച്ച ജിയോ ടവറിലേക്ക് വൈദ്യുതി നൽകിയത് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി.
നാട്ടുകാർക്ക് വൈദ്യുതി നൽകിയിരുന്ന ലൈനിൽനിന്നാണ് ടവറിലേക്കും നൽകുന്നത്. ഇതോടെ വോൾേട്ടജ് ക്ഷാമത്തിൽ വലയുകയാണ് ഉപഭോക്താക്കൾ.
ബൾബുകൾ മിന്നിമാത്രമാണ് ഇപ്പോൾ പ്രകാശിക്കുന്നത്. ഇതു കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. മതിയായ വോൾേട്ടജ് ഇല്ലാത്തതിനാൽ നിരവധി വീടുകളിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു.
കലക്ടർ മുതൽ വൈദ്യുതി ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർക്കുവരെ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായിെല്ലന്ന് നാട്ടുകാർ പറയുന്നു.
ജനറേറ്റർ ഉണ്ടായിട്ടും വൈദ്യുതി ഉപയോഗിച്ചാണ് ടവർ പ്രവർത്തിപ്പിക്കുന്നത്. ടവറിന് പുതിയ കണക്ഷനും ട്രാൻസ്ഫോർമറും സ്ഥാപിച്ച് വൈദ്യുതി തകരാർ ഉടൻ പരിഹരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരപരിപാടിക്ക് രൂപംനൽകാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.