വീൽ ചെയറില്ല; ഇടുക്കി മെഡി. കോളജിൽ രോഗികളെ ചുമക്കണം
text_fieldsചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന നടക്കാൻ വയ്യാത്ത രോഗികൾക്ക് ഡോക്ടറെ കാണണമെങ്കിൽ കൂടെയുള്ളവർ എടുത്തു കൊണ്ടുപോകണം.
അല്ലെങ്കിൽ വീട്ടിൽനിന്ന് വീൽ ചെയറുമായി വരണം. നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലാണ് രോഗികൾക്ക് ഈ ദുരവസ്ഥ. പുതിയ കെട്ടിടം പൂർത്തീകരിച്ച് പ്രവർത്തനം സജ്ജമായപ്പോൾ ചില സംഘടനകളും ബാങ്കുകളും സംഭാവന ചെയ്ത വീൽചെയറാണ് ആശുപത്രിക്കുള്ളത്. ഇതിൽ പലതുമിപ്പോൾ വികലാംഗനായിട്ടുണ്ട്. വളരെ പ്രയാസപ്പെട്ടാണ് രോഗികളെ അത്യാഹിത വിഭാഗത്തിലേക്കും ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഒ.പിയിലേക്ക് റാമ്പു വഴിയും എത്തിക്കുന്നത്. ആവശ്യത്തിന് വീൽചെയർ ഇല്ലാത്തതിനാൽ വാഹനങ്ങളിലെത്തുന്ന രോഗികൾ രോഗികളുമായി പോയിരിക്കുന്ന വീൽചെയർ എത്തുന്നതുവരെ കാത്തിരിക്കണം.
അല്ലെങ്കിൽ കൂടെയുള്ളവർ രോഗിയെ കൈകളിൽ താങ്ങിയെടുത്ത് കൊണ്ടുപോകണം. വീൽചെയർ ലഭിക്കാതെ വരുമ്പോൾ രോഗികളും കൂടെയുള്ളവരും ആശുപത്രി ജീവനക്കാരെ ചീത്തവിളിക്കുന്നതായി ജീവനക്കാർ പറയുന്നു. എത്രയും വേഗം ആശുപത്രിക്കാവശ്യമായ വീൽ ചെയറുകൾ ലഭ്യമാക്കണമെന്നാണ് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.