കുവൈത്തിൽ നഴ്സ് ജോലി തട്ടിപ്പ് : സേലം സ്വദേശി പിടിയിൽ
text_fieldsചെറുതോണി: കുവൈത്തിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് 10 കോടി രൂപ തട്ടിപ്പ് നടത്തിയ പ്രതിയെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് സേലം വള്ളിനഗർ സ്വദേശി എൻ. രമേശിനെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. കേരളത്തിൽ പത്തോളം ജില്ലകളിൽ ഇയാൾെക്കെതിരെ കേസുണ്ട്.
കഞ്ഞിക്കുഴി ആൽപാറ സ്വദേശിനി റിൻറു ജോർജിെൻറ പരാതിയെത്തുടർന്ന് തൊടുപുഴ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
സേലം കേന്ദ്രീകരിച്ച് അനുഷ് കൺസൾട്ടൻസി, പവിന്ദ്രാ കൺസൾട്ടൻസി എന്നീ സ്ഥാപനങ്ങൾ നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. കുവൈത്തിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് വിസയുടെ ഫോട്ടോ കോപ്പി കാണിച്ചാണ് നിരവധി ആളുകളിൽനിന്നായി ഓൺലൈൻ മുഖേന 10 കോടിയോളം രൂപ തട്ടിയെടുത്തത്.
കഞ്ഞിക്കുഴി സി.ഐ മാത്യു ജോർജ്, എസ്.ഐ ജാഫർ, എ.എസ്.ഐമാരായ എം.ഡി. മധു, ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.