Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightപ്ര​ധാ​ന​മ​ന്ത്രി...

പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി​; ആദിവാസികൾക്കടക്കം അനുവദിച്ചത് 730 വീട്​

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി​;  ആദിവാസികൾക്കടക്കം അനുവദിച്ചത് 730 വീട്​
cancel

ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 730 വീ​ടു​ക​ൾ അ​നു​വ​ദി​ച്ചു. ഇ​തി​ൽ 182 വീ​ടു​ക​ൾ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ​ത്തി​നു​ള്ള​താ​ണ്. ഓ​രോ വീ​ടി​നും നാ​ല്​ ല​ക്ഷം രൂ​പ വീ​തം ന​ൽ​കും. ഇ​തി​ൽ 72,000 രൂ​പ വീ​ത​മാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ഹി​ക്കു​ക. ബാ​ക്കി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ന​ൽ​ക​ണം. ഇ​ടു​ക്കി ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ​മു​ൾ​പ്പെ​ടെ അ​നു​വ​ദി​ച്ച വീ​ടു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഴ​ത്തോ​പ്പ്​ പ​ഞ്ചാ​യ​ത്തി​ലാ​ണ്- 243. അ​റ​ക്കു​ളം-155, ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി-112, കാ​മാ​ക്ഷി-68, മ​രി​യാ​പു​രം-69, വാ​ത്തി​ക്കു​ടി-83 എ​ന്നി​ങ്ങ​നെ. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

ഇ​ടു​ക്കി ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലെ നാ​ല്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ത​ല ചാ​യ്ക്കാ​നി​ട​മി​ല്ലാ​തെ ആ​ദി​വാ​സി​ക​ൾ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന​ത്​ ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. നാ​ല്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 182കു​ടും​ബ​ങ്ങ​ളാ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മൂ​ക്കി​നു താ​ഴെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക്​ വീ​ടി​ല്ലാ​ത്ത​ത്. ഇ​വി​ടെ 109 വീ​ടു​ക​ൾ ന​ൽ​കും. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ 56, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ 14 എ​ന്നി​ങ്ങ​നെ​യും വീ​ട്​ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki Block PanchayathPM Awas Yojana
News Summary - PM Awas Yojana Scheme
Next Story