പൊലീസ് സ്റ്റേഷനുകള്‍ തമ്മിലെ അതിർത്തിത്തര്‍ക്കം:അപകടത്തിൽ മരിച്ചയാളുടെ സംസ്കാരം വൈകി
text_fieldsചെറുതോണി: പൊലീസ് സ്റ്റേഷനുകള്‍ തമ്മിലെ അതിർത്തിത്തര്‍ക്കത്തെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച ചാപ്രയില്‍ കുട്ടപ്പന്റെ പോസ്റ്റ്മോര്‍ട്ടം നടപടി ഒരുദിവസം വൈകിയത് വിവാദമായി.
ഇടുക്കി, തങ്കമണി സ്റ്റേഷനുകളുടെ പരിധി സംബന്ധിച്ച് വ്യക്തതയില്ലാതെ വന്നതാണ് കാരണം. ഇതുമൂലം കഴിഞ്ഞദിവസം നടക്കേണ്ടിയിരുന്ന പോസ്റ്റ്മോര്‍ട്ടം നടപടി ഒരുദിവസം വൈകി തിങ്കളാഴ്ച പതിനൊന്നരയോടെയാണ് നടന്നത്. കട്ടപ്പന ഇടുക്കി റോഡില്‍ നാരകക്കാനത്തിന് സമീപം റോഡ് മുറിച്ചുകടന്ന ചാപ്രയില്‍ കുട്ടപ്പനെ ഇരുചക്ര വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു.
അപകടം നടന്ന ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എന്നാല്‍, ഇതിനുശേഷം ഉണ്ടായ കാര്യങ്ങളാണ് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായത്. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി ബന്ധുക്കളും പൊതുപ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനുകളിലെത്തി ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ തയാറായില്ല.
പൊലീസിന്റെ പിടിവാശിമൂലം ഒരുദിവസം മൃതദേഹം മോര്‍ച്ചറിയില്‍ മൃതദേഹം കിടത്തേണ്ടിവന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. സംസ്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.