പത്തുലക്ഷത്തിെൻറ കുടിവെള്ള പദ്ധതി പാളി; നാട്ടുകാർ പ്രക്ഷോഭത്തിന്
text_fieldsചെറുതോണി: ജില്ല പഞ്ചായത്ത് പത്തുലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കുടിവെള്ള പദ്ധതി ഗുണഭോക്താക്കൾക്ക് പ്രയോജനം െചയ്യുന്നില്ലെന്ന് പരാതി. കൊക്കരക്കുളം- ചെമ്പകപ്പാറ കുടിവെള്ള പദ്ധതിക്കെതിരെയാണ് പരാതി.
2018-'19 വാർഷിക പദ്ധതിയിൽപെടുത്തി നിർമാണം പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാണ് മഴക്കാലത്ത് പോലും കുടിവെള്ളത്തിന് ക്ലേശിക്കുന്നത്. കൊക്കരക്കുളത്തെ കുളത്തിൽനിന്ന് മുപ്പതിലധികം കുടുംബങ്ങൾ അധിവസിക്കുന്ന ചെമ്പകപ്പാറയിലേക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് എത്തിക്കുന്നത്.
കുളത്തിൽനിന്ന് 400 മീറ്ററോളം ഉയരത്തിൽ 5000 ലിറ്ററിെൻറ ടാങ്കിലെത്തുന്ന വെള്ളം 400 മീറ്റർ അകലെ മറ്റൊരു സംഭരണിയിലേക്ക് പി.വി.സി പൈപ്പ് വഴിയെത്തിച്ചാണ് വെള്ളം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ പദ്ധതി തയാറാക്കിയിരുന്നത്. ആദ്യ സംഭരണിയിലേക്ക് രണ്ടിഞ്ച് വ്യാസമുള്ള ജി.ഐ പൈപ്പിലൂടെയാണ് വെള്ളം എത്തുന്നത്.
ഈ സംഭരണിയിൽനിന്ന് ഒന്നേകാൽ ഇഞ്ച് പി.വി.സി പൈപ്പാണ് അടുത്ത സംഭരണിയിലേക്ക് സ്ഥാപിച്ചിരിക്കുന്നത്.
പദ്ധതിയുടെ നിർമാണ സമയത്ത് ഇതിനെതിരെ നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നെങ്കിലും കരാറുകാരനോ എൻജിനീയറോ ചെവിക്കൊണ്ടില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. രണ്ടിഞ്ച് പൈപ്പുതന്നെ സ്ഥാപിച്ച് ആദ്യ സംഭരണിക്ക് സമീപത്ത് മോട്ടോറിൽനിന്ന് വരുന്ന പൈപ്പുമായി വാൽവ് വഴി ബന്ധപ്പെടുത്തുകയും ചെയ്താൽ തടസ്സമില്ലാതെ ആളുകൾക്ക് കുടിവെള്ളം ലഭിക്കുമായിരുന്നു.
ഇപ്പോൾ ആദ്യസംഭരണി വരെ മാത്രമേ വെള്ളം എത്തുകയുള്ളൂ. വർഷക്കാലത്ത് പോലും കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ പണം മുടക്കി ഹോസും വാങ്ങിയിട്ടെങ്കിലും വെള്ളം എത്തിയില്ല. ലക്ഷങ്ങൾ മുടക്കി കുടിവെള്ള പദ്ധതി നടപ്പാക്കിയെങ്കിലും ഇപ്പോഴും പ്രദേശവാസികൾ കിലോമീറ്ററുകൾ അകലെനിന്ന് തലച്ചുമടായി വെള്ളം എത്തിക്കുകയാണ്.
എൻജിനീയർ സ്ഥലം സന്ദർശിച്ച് പോരായ്മകൾ പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.