അപകടം ഇവിടെ തുടർക്കഥ; കണ്ണടച്ച് അധികൃതർ
text_fieldsചെറുതോണി: തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ ചെറുതോണിക്ക് സമീപം ചൊവ്വാഴ്ച ചരക്കുലോറി നിയന്ത്രണംവിട്ടതിന് പിന്നാലെ ബുധൻനാഴ്ച ഒരു കാറും അപകടത്തിൽപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി അപകടം ഇവിടെ തുടർക്കഥയാവുകയാണ്. ചൊവ്വാഴ്ച പൈനാവിൽനിന്ന്കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാവുകയായിരുന്നു. തൊടുപുഴ-പുളിയന്മല റോഡിൽ പൈനാവിൽനിന്ന് ചെറുതോണിയിലേക്കുവരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. വഴി പരിചയം ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങാണ് മെഡിക്കൽ കോളജിന്റെ ഭാഗത്തെ ഇറക്കത്തിൽ അപകടത്തിൽപ്പെടുന്നത്.
ദീർഘദൂര ചരക്ക് വാഹനങ്ങൾ പൈനാവ് കഴിയുമ്പോൾ അൽപനേരം നിർത്തി വിശ്രമിച്ചിട്ട് യാത്ര തുടർന്നാൽ അപകടം ഒഴിവാക്കാമെന്ന് വിദഗ്ധ ഡ്രൈവർമാരും അധികൃതരും പറയുന്നു. എന്നാൽ, ഇത്തരം നിർദേശങ്ങളോ അപകട സാധ്യത മേഖലയെന്നുള്ള മുന്നറിയിപ്പ് ബോർഡുകളോ പൈനാവിലോ സമീപ പ്രദേശങ്ങളിലോ ഇല്ല. നേരത്തേ തുടർച്ചയായി അപകടങ്ങൾ ഉണ്ടായപ്പോൾ ചെറുതോണിയിലെ ഓട്ടോ തൊഴിലാളി അസോ. വെള്ളാപ്പാറയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. ഒട്ടേറെ അപകടങ്ങളും ഒട്ടേറെ പേരുടെ ജീവനുകളും ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമായി പൊലിഞ്ഞെങ്കിലും അധികൃതർ ഒരുവിധ നടപടികളും സ്വീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.