യുവാവിനെ മർദിച്ച സംഭവം പുനരന്വേഷിക്കണമെന്ന് കുടുംബം
text_fieldsചെറുതോണി: അപകടത്തിൽപെട്ട് പ്ലാസ്റ്ററിട്ടിരുന്ന കാൽ ആക്രമികൾ ചവിട്ടിയൊടിച്ചതോടെ ജീവിതം ദുരിതത്തിലായി ദലിത് യുവാവ്. കരിമ്പൻ തങ്കപ്പൻ സിറ്റി അരീപ്ലാക്കൽ ശ്രീകാന്തിനാണ് (29) ദുരനുഭവം.
കഴിഞ്ഞ ഏഴിനാണ് സംഭവം. ആലുവയിലെ അമ്മ വീട്ടിൽ പോയി രാത്രി 11ന് കരിമ്പൻ സ്റ്റാൻഡിൽ വന്നിറങ്ങിയ ശ്രീകാന്ത് അയൽവാസിയും സുഹൃത്തുമായ ഓട്ടോ ഡ്രൈവറെ ഒരുകൂട്ടം ആളുകൾ മർദിക്കുന്നത് കണ്ടു. തടസ്സം പിടിക്കാൻ ഓടിച്ചെന്ന ശ്രീകാന്തിനെയും അവർ മർദിച്ചു.
ഒടിഞ്ഞ കാലിൽ ചവിട്ടുകയും ചെയ്തു. രാത്രി തന്നെ നാട്ടുകാർ ശ്രീകാന്തിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം അവിടെ ചികിത്സയിൽ കഴിഞ്ഞു. ശ്രീകാന്തിന്റെ പരാതിയനുസരിച്ച് തൃശൂർ അന്തിക്കാട് സ്വദേശികളായ എട്ടുപേരെ കരിമ്പനിലെ സ്വകാര്യ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തെങ്കിലും അവരെ അന്നുതന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ശ്രീകാന്ത് കിടപ്പിലായതോടെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. പിതാവ് കുഞ്ഞപ്പനും ശ്രീകാന്തും കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. ആകെയുള്ളത് നാല് സെന്റ് സ്ഥലവും പണിതീരാത്ത വീടുമാണ്. കേസ് വീണ്ടും പുനരന്വേഷിക്കണമെന്നും പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.