കള്ളിപ്പാറക്ക് സമീപം റോഡ് തകർന്നു
text_fieldsചെറുതോണി: ആലപ്പുഴ-മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട്-വണ്ണപ്പുറം റോഡിൽ കള്ളിപ്പാറക്ക് സമീപം റോഡ് തകർന്ന് കുഴി രൂപപ്പെട്ടു. വർഷങ്ങളായി ഇവിടം വലിയ കുഴി രൂപപ്പെട്ട നിലയിലാണ്. പക്ഷേ, കലുങ്ക് നിർമിക്കുന്നതിന് നടപടിയില്ല. ഇരുവശത്തുനിന്നും വേഗത്തിൽ എത്തുന്ന വാഹനങ്ങൾ കുഴിയിൽ പതിച്ച് അപകടം പതിവായി. തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് ഡ്രൈവർക്ക് കുഴി കാണാൻ സാധിക്കുക. അതിനാൽ വൻ അപകട സാധ്യതയാണ് നിലനിൽക്കുന്നത്.
മഴ പെയ്യുമ്പോൾ വെള്ളമൊഴുക്കുള്ള ഭാഗമായതിനാൽ ഇവിടെ കലുങ്ക് നിർമിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ആവശ്യമുള്ള ഭാഗത്ത് കലുങ്ക് നിർമിക്കാതെ റോഡ് നിർമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനപാത വിഭാഗം അടിയന്തരമായി ഇടപെട്ട് റോഡ് അറ്റകുറ്റപ്പണി ചെയ്ത് യാത്രയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.