വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു
text_fieldsചെറുതോണി: ഇടുക്കി കാണാനെത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞു.മലപ്പുറത്തുനിന്നെത്തിയ യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാറാണ് കുളമാവ് ചേരിയിൽ അപകടത്തിൽപെട്ടത്. കാറിൽ എട്ടുപേരാണ് ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയിച്ചു. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. മഴയിൽ റോഡിൽ വാഹനം തെന്നിമാറി റോഡിെൻറ പാരപ്പറ്റ് തകർത്ത് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊക്കയിലേക്ക് മറിഞ്ഞകാർ പലതവണ മലക്കം മറിഞ്ഞാണ് കൊക്കിയൽ പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
രണ്ട് വാഹനങ്ങളിലായാണ് മലപ്പുറത്തുകാരായ യുവാക്കൾ ഇടുക്കിയിലെത്തിയത്. മൂന്നാറിലെത്തിയശേഷം ഇടുക്കി അണക്കെട്ടും കണ്ട് തിരികെപ്പോകുന്നതിനിടെയാണ് അപകടം. കുളമാവ് പൊലീസും ഇടുക്കി, മൂലമറ്റം ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.