ഇന്ന് കർഷക ദിനം; എൽദോസ് കൃഷി പരീക്ഷണങ്ങളിലാണ്...
text_fieldsചെറുതോണി: മണ്ണിൽ കനകം വിളയിക്കുകയാണ് ചുരുളി സ്വദേശി എൽദോസ്. 10 വർഷമായി തുടരുന്ന നിരന്തര ഗവേഷണത്തിലൂടെ പുതിയൊരിനം ജാതിക്ക വികസിപ്പിച്ചിരിക്കുകയാണ് ഈ കർഷകൻ. ഇതിന് കൃഷി വകുപ്പിന്റെ അംഗീകാരം ലഭിക്കാൻ തൃശൂർ മണ്ണുത്തി കാർഷിക യൂനിവേഴ്സിറ്റിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
കർഷകർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം ലഭിക്കാൻ സഹായിക്കുന്നതാണ് താൻ വികസിപ്പിച്ചെടുത്ത ജാതിക്കയെന്നാണ് എൽദോസ് അവകാശപ്പെടുന്നു. തൈനട്ടാൽ നാലാംവർഷം കായ്ച്ചു തുടങ്ങും. വർഷത്തിൽ മൂന്നുതവണ കായ്ക്കും. ജാതിമരം മുഴുവൻ കുലകുത്തി പൂവുണ്ടാവും. 65 കായ് പൊട്ടിച്ചാൽ ഒരുകിലോ പരിപ്പുകിട്ടും. നിലവിലെ ജാതിയിൽനിന്ന് ഒരുകിലോ കിട്ടണമെങ്കിൽ 80 കായെങ്കിലും വേണം. രോഗപ്രതിരോധശേഷിയും വളർച്ചയും കുടുതലുണ്ടെന്നും എൽദോസ് പറയുന്നു.
പാലക്കാടൻ 55 എന്ന് പേരിട്ട ജാതിക്ക ഇതിനോടകം കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധിച്ചു. കാർഷികരംഗത്ത് നൂതന കൃഷിരീതികൾ അവലംബിക്കുന്ന എൽദോസിന്റെ നാലേക്കർ സ്ഥലം വിവിധയിനം കൃഷികൾകൊണ്ട് സമ്പന്നമാണ്. കൊക്കോയും തെങ്ങും കുരുമുളകും കാപ്പിയും തുടങ്ങി ഫലവ്യക്ഷങ്ങൾ വരെ സമൃദ്ധമായി ഇടതൂർന്ന് നിൽക്കുന്നു. കൃഷിയിൽ സഹായിക്കാൻ കുടുംബം ഒന്നാകെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.