വനവിഭവങ്ങൾ കടത്താൻ ഇടനിലക്കാർ; ആദിവാസി സഹകരണ സംഘങ്ങൾ പ്രതിസന്ധിയിൽ
text_fieldsചെറുതോണി: പുറത്തുനിന്നുള്ള ഇടനിലക്കാർ ഹൈറേഞ്ചിൽനിന്ന് വനവിഭവങ്ങൾ കടത്തുന്നത് വർധിച്ചതോടെ ഇവയുടെ വിപണനത്തിനായി രൂപംനൽകിയ ആദിവാസി സഹകരണ സംഘങ്ങൾ പ്രതിസന്ധിയിൽ. ലക്ഷക്കണക്കിന് രൂപയുടെ വനവിഭവങ്ങളാണ് സഹകരണ സംഘത്തിലെത്തുന്നതിന് മുമ്പ് ആദിവാസികളിൽനിന്ന് ഇടനിലക്കാർ നേരിട്ട് വാങ്ങുന്നത്. ഇതുമൂലം മിക്ക സംഘങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
വനം വകുപ്പിെൻറ മേൽനോട്ടത്തിലാണ് ആദിവാസി സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ സംഘത്തിെൻറയും പരിധിയിലെ വനവിഭങ്ങൾ ശേഖരിച്ച് അതത് സംഘത്തിൽതന്നെ കൊടുക്കണമെന്നാണ് നിയമം. ഇതിനായി വനം വകുപ്പ് ആദിവാസികൾക്ക് പ്രത്യേക തിരിച്ചറിയിൽ കാർഡും നൽകിയിട്ടുണ്ട്. എന്നാൽ, പുറത്തുനിന്ന് എത്തുന്ന ഇടനിലക്കാർ നിയമം ലംഘിച്ച് സംഘത്തിൽനിന്ന് ലഭിക്കുന്നതിനേക്കാൾ കൂടിയ വില നൽകി ആദിവാസികളിൽനിന്ന് വനവിഭവങ്ങൾ വാങ്ങി വൻകിടക്കാർക്ക് മറിച്ചുവിൽക്കുകയാണ്. ഇതാണ് സഹകരണ സംഘങ്ങളുടെ നിലനിൽപിന് ഭീഷണിയാകുന്നത്. ആദിവാസികളിൽനിന്ന് വനവിഭവങ്ങൾ ശേഖരിക്കാൻ ജില്ല ആസ്ഥാനമുൾപ്പെടെ സ്ഥലങ്ങളിൽ സഹകരണ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
എന്നാൽ, തങ്ങൾ ശേഖരിച്ച് സഹകരണ സംഘത്തിലെത്തിക്കുന്ന വനവിഭവങ്ങൾക്ക് അവയുടെ മൂല്യത്തിന് അനുസൃതമായി വില ലഭിക്കുന്നില്ലെന്ന് ആദിവാസികൾ പറയുന്നു. ഇതാണ് ഇടനിലക്കാരുടെ ചൂഷണത്തിന് വഴിയൊരുക്കുന്നത്. കൂടുതൽ വില ലഭിക്കുമെന്നാകുമ്പോൾ പലരും സഹകരണ സംഘങ്ങളെ ഒഴിവാക്കി ഇടനിലക്കാർക്ക് വിൽക്കാൻ തയാറാകുകയാണ്. വനത്തിൽനിന്ന് ശേഖരിക്കുന്ന ഗുണമേന്മയുള്ള തേൻ, കുന്തിരിക്കം, ഇഞ്ച, വഴനപ്പു തുടങ്ങിയ വനവിഭവങ്ങൾ ഇടനിലക്കാർ വഴി കൊടുത്താൽ ഇരട്ടി വില വരെ കിട്ടുന്നുണ്ട്. ഇടനിലക്കാർ ഇത് സംസ്ഥാനത്തിനകത്ത് മാത്രമല്ല വിദേശത്തേക്കും വൻതോതിൽ കയറ്റിയയക്കുന്നു. വനത്തിനുള്ളിൽനിന്ന് കൊണ്ടുവരുന്ന പച്ചമരുന്നുകൾക്കും നല്ല വിലയാണ്. അളവും തൂക്കവും കൃത്യമായി നോക്കി ഇരട്ടി വില നൽകിയാണ് ഇടനിലക്കാർ വനവിഭവങ്ങൾ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.