Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightമുരിക്കാശ്ശേരി ബസ്...

മുരിക്കാശ്ശേരി ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കൈയടക്കുന്നു

text_fields
bookmark_border
unauthorized parking
cancel
camera_alt

മു​രി​ക്കാ​ശ്ശേ​രി ബ​സ്​ സ്റ്റാ​ൻ​ഡി​ലെ അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ്​

ചെ​റു​തോ​ണി: മു​രി​ക്കാ​ശ്ശേ​രി ബ​സ്​ സ്റ്റാ​ൻ​ഡി​ലെ അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ്​ യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു. ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ പോ​ലും ഇ​ടം ന​ല്‍കാ​തെ​യാ​ണ് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍ സ്റ്റാ​ൻഡ്​ കൈ​യ​ട​ക്കി​യ​ത്.

പൊ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി​യെ​ടു​ക്കാ​താ​യ​തോ​ടെ​യാ​ണ് ജ​നം ദു​രി​ത​ത്തി​ലാ​യ​ത്. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വി​ടെ അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ്​ ന​ട​ത്തു​ന്നു​ണ്ട്. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ മു​രി​ക്കാ​ശ്ശേ​രി ടൗ​ണി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ഉ​ള്‍പ്പെ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ന്‍റെ മു​ന്നി​ലാ​ണ് സ്റ്റാ​ൻഡ്​. അ​ടി​മാ​ലി, ചെ​റു​തോ​ണി, തൊ​ടു​പു​ഴ, തോ​പ്രാം​കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ ഇ​വി​ടെ​നി​ന്നു​മാ​ണ് തി​രി​ഞ്ഞു പോ​കേ​ണ്ട​ത്.

എ​ന്നാ​ല്‍ സ്റ്റാ​ന്‍ഡി​ല്‍ ബ​സു​ക​ള്‍ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍ കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്കാ​യി നി​ശ്ചി​ത ഇ​ടം അ​നു​വ​ദി​ച്ച് പ​ഞ്ചാ​യ​ത്ത് ബോ​ര്‍ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്.

ജ​ന​ങ്ങ​ള്‍ക്കാ​യി ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് പാ​ർ​ക്കി​ങ്​ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ആ​രും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ സ്റ്റാ​ന്‍ഡ് കൈ​യ​ട​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsUnauthorized parking
News Summary - Unauthorized parking
Next Story