മനയത്തടം ഗ്രാമവാസികൾ നിത്യോപയോഗ സാധനങ്ങള്‍ക്കായി 16 കിലോമീറ്റർ നടക്കണം
text_fieldsചെറുതോണി: പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ദുരിതത്തിലാണ് മനയത്തടം നിവാസികള്‍. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങണമെങ്കില്‍പോലും 16 കിലോമീറ്ററോളം നടന്നുപോകേണ്ട അവസ്ഥയിലാണ് ഗ്രാമവാസികള്‍. ദാരിദ്ര്യനിര്മാര്ജനത്തിെൻറ ഭാഗമായി 70 വര്‍ഷം മുമ്പ് കുടിയിരുത്തപ്പെട്ടവരാണ് മനയത്തടം നിവാസികള്‍. കഞ്ഞിക്കുഴി പഞ്ചായത്തിലെ 15ാം വാര്‍ഡിൽപെടുന്ന ഈ മേഖലയിലെ ജനങ്ങള്‍ കാലി വളര്‍ത്തലും കൃഷിയുമായാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
നാലുവശവും ഘോരവനത്താല്‍ ചുറ്റപ്പെട്ട ഈ മേഖലയിലേക്ക് ഇതുവരെ യാത്രായോഗ്യമായ ഒരു റോഡ് പോലുമില്ല. രണ്ടുവര്‍ഷം മുമ്പ് വൈദ്യുതി ലഭ്യമായെന്നതാണ് 25ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ഏകനേട്ടം.
മനയത്തടത്തുനിന്ന് കഞ്ഞിക്കുഴിക്ക് 14 കിലോമീറ്ററും ഉടുമ്പന്നൂരിന് 16 കിലോമീറ്റര്‍ ദൂരവുമാണുള്ളത്. കഷ്ടിച്ച് ജീപ്പുകള്‍ മാത്രം കടന്നുചെല്ലുന്ന ഇവിടെ 1500 രൂപ വാഹനക്കൂലി മുടക്കിവേണം മനയത്തടം നിവാസികള്‍ക്ക് പുറം ലോകത്തെത്താന്‍. വനം വകുപ്പ് ഉന്നയിക്കുന്ന തടസ്സങ്ങള്കൊണ്ടാണ് പ്രദേശത്തിെൻറ വികസനം മുരടിച്ചുനില്‍ക്കുന്നത്.
ഉടുമ്പന്നൂര്‍ - മണിയാറന്‍കുടി - ഇടുക്കി റോഡ് യാഥാര്‍ഥ്യമായാല്‍ ഇവരുടെ യാത്രക്ലേശത്തിന് ചെറുതായെങ്കിലും പരിഹാരമുണ്ടാകും. ബന്ധപ്പെട്ട അധികൃതർ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.