സ്കൂളിന്റെ ജനൽഭിത്തി അടർന്നുവീണു; കുട്ടികൾ രക്ഷപ്പെട്ടു
text_fieldsചെറുതോണി: സ്കൂളിന്റെ ജനൽഭിത്തി അടർന്നുവീണു. ഇടവേള ആയിരുന്നതിനാൽ കുട്ടികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. മണിയാറൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
ജനലിന്റെ മുകളിൽനിന്ന് ഭിത്തിയുടെ ഒരുഭാഗം അടർന്നുവീഴുകയായിരുന്നു. ആദിവാസി, പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. കാലപ്പഴക്കത്താൽ ജീർണിച്ചു തുടങ്ങിയ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
സ്കൂളിന്റെ സ്മാർട്ട് ക്ലാസ് റൂമിന്റെ ഭിത്തിയിലും വിള്ളലുണ്ട്. പൈനാവ്, വാഴത്തോപ്പ് ഗവ. സ്കൂളുകൾക്ക് പുതിയ മന്ദിരങ്ങൾ അനുവദിച്ചപ്പോൾ 1958ൽ സ്ഥാപിതമായ മണിയാറൻകുടി സ്കൂളിനെ സർക്കാർ അവഗണിക്കുകയായിരുന്നുവെന്ന് ആദിവാസി ദലിത് സാംസ്കാരിക സഭ ജില്ല പ്രസിഡന്റ് പി.എ. ജോണി ആരോപിച്ചു.
പഴക്കംചെന്ന സ്കൂൾ കെട്ടിടം അപകട ഭീഷണിയിലായ സാഹചര്യത്തിൽ സർക്കാർ പുതിയ കെട്ടിടം അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.