കുട്ടികളെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ; പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും
text_fieldsഇടുക്കി: കോവിഡ് വ്യാപന കേസുകൾ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി ജില്ലയിലെ സ്കൂളുകൾ.
സർക്കാറിെൻറ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. അഞ്ച് സ്കൂൾ കെട്ടിടങ്ങളുടെയും ഹയർ സെക്കൻഡറി പ്ലാൻ ഫണ്ടിൽ പണി പൂർത്തീകരിച്ച് നവീകരിച്ച നാല് ലാബ് കോംപ്ലക്സുകളുടെയും ഉദ്ഘാടനവും 500 കുട്ടികളിൽ കൂടുതലുള്ള വിദ്യാലയങ്ങൾക്കായി കെട്ടിടങ്ങളുടെ നിർമാണ ഉദ്ഘാടനങ്ങളുമാണ് നടക്കുന്നത്.
രാജാക്കാട് ജി.എച്ച്.എസ്.എസിൽ കിഫ്ബിയുടെ മേൽനോട്ടത്തിൽ മൂന്നുകോടി മുടക്കി മൂന്നുനിലയിലുള്ള അക്കാദമിക് ബ്ലോക്കാണുള്ളത്. 16 ക്ലാസ് മുറികൾ, ഗ്രൗണ്ട് ഫ്ലോറിലും ഒന്നാംനിലയിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ടോയ്ലറ്റ് ബ്ലോക്കുകൾ, ഗ്രൗണ്ട് ഫ്ലോറിൽ ഓപൺ സ്റ്റേജ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തട്ടക്കുഴ ജി.വി.എച്ച്.എസ്.എസിൽ 10 ക്ലാസ് മുറികളോടുകൂടിയ രണ്ടുനില ബ്ലോക്കാണ്. ഓരോ ബ്ലോക്കിലും ഇരുവശത്തായി നാലുവീതം ടോയ്ലറ്റുകൾ കോമ്പൗണ്ട് വാളുകൾ കെട്ടി മുറ്റം ടെൽ ചെയ്തിട്ടുണ്ട്.
കുമളി ജി.വി.എച്ച്.എസ്.എസിൽ രണ്ട് നിലകളിലായി അഞ്ച് വി.എച്ച്.എസ്.ഇ ക്ലാസ് മുറികൾ കൂടാതെ ഓഫിസ്, സ്റ്റാഫ് റൂം ഒന്നുവീതം ഫസ്റ്റ് ഫ്ലോറിൽ ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്. തൊടുപുഴ ജി.വി.എച്ച്.എസ്.എസിൽ രണ്ട് സ്മാർട്ട് റൂമുകൾ, സ്റ്റാഫ് റൂം, ഓഫിസ് റൂം, താഴെ നിലയിൽ മൂന്ന് ഹൈടെക് ക്ലാസ് മുറികൾ എന്നിവ ഉണ്ടാകും.
വാഗമൺ ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിച്ച ഒരുകോടിയുടെ ഹൈടെക് ലാബ് ലൈബ്രറി ബ്ലോക്കുകൾ നവീകരിച്ച ലാബുകൾ എന്നിവയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.