Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2022 4:46 AM GMT Updated On
date_range 20 Dec 2022 4:46 AM GMTകള്ളനോട്ട് കേസ്: അന്വേഷണം ഇടുക്കിയിലും
text_fieldsbookmark_border
ചെറുതോണി: ചാരുംമൂട് കള്ളനോട്ട് കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചെറുതോണി ടൗണിൽ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. രണ്ട് വ്യാപാരികൾ ഉൾപ്പെടെ നാല് പേരെ ചോദ്യം ചെയ്തു. ഇവരിൽനിന്ന് തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
വിശദ അന്വേഷണം നടത്തിയാലെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു. ജില്ലയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്തതായി സംശയിക്കുന്നുണ്ട്. രാജാക്കാടും മറയൂരും കള്ളനോട്ടുകൾ വിതരണം ചെത്തതായി സൂചനയുണ്ട്. കേസന്വേഷിക്കുന്ന നൂറനാട് പൊലീസ് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കള്ളനോട്ട് ഇടുക്കിയിലും വിതരണം ചെയ്തിട്ടുെണ്ടന്ന് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story