കൺമണികളെ കൺനിറയെ കാണുംമുേമ്പ കൃഷ്ണേന്ദു മരണത്തിന് കീഴടങ്ങി
text_fieldsതൊടുപുഴ: കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങും മുമ്പ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി കൃഷ്ണേന്ദു. മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിെൻറ ഭാര്യ കൃഷ്ണേന്ദുവാണ് (24) കോവിഡ് ബാധിച്ച് മരിക്കുംമുമ്പ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഒക്ടോബർ പത്തിനായിരുന്നു കൃഷ്ണേന്ദുവിെൻറ പ്രസവത്തീയതി. ഇതിനിടെ, ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന നിർദേശത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് കോവിഡ് സ്ഥിരീകരിച്ചു.
ന്യുമോണിയ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും എത്രയും വേഗം കുട്ടികളെ പുറത്തെടുത്തില്ലെങ്കിൽ അപകടമാണെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെള്ളിയാഴ്ചതന്നെ ശസ്ത്രക്രിയയിലൂടെ ഒമ്പതുമാസമായ ഇരട്ട പെൺകുട്ടികളെ പുറത്തെടുത്തു. ഇരുവരെയും വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് കൃഷ്ണേന്ദു മരിച്ചത്. സിജുവിെൻറയും കൃഷ്ണേന്ദുവിെൻറയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായതേയുള്ളൂ. ശനിയാഴ്ച വൈകീട്ട് മുള്ളരിങ്ങാട്ട് സംസ്കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.