പശു, താറാവ്, കൃഷി... ഇത് മാതൃക മാലിന്യപ്ലാൻറ്
text_fieldsതൊടുപുഴ: നഗരസഭ പച്ചക്കറി മാര്‍ക്കറ്റിലെ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രമായ ബയോഗ്യാസ് പ്ലാൻറില്‍ അധികമാരുമറിയാത്ത അതിഥികളുണ്ട്; ലക്ഷ്മി എന്ന പശുക്കിടാവും 10 താറാവുകളും.
ഇവരും മാലിന്യ പരിപാലനത്തിൽ സജീവ പങ്കാളികളാണ്. ലക്ഷ്മി എന്ന പശുക്കിടാവിെൻറ റോള്‍ വലുതാണ്. പ്ലാൻറില്‍ നിക്ഷേപിക്കുന്ന പഴം, പച്ചക്കറികള്‍ തുടങ്ങിയവയെ വളമാക്കി മാറ്റാനുള്ള 'ഇനോക്കുലം' ലക്ഷ്മിയുടെ ചാണകമാണ്. പ്ലാൻറിലേക്കാവശ്യമായ ചാണകപ്പൊടി കിട്ടാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് സ്വന്തമായി പശുവിനെ വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കോണ്‍ട്രാക്ടര്‍ എന്‍.പി. ബൈജുവിനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് രണ്ടുമാസം പ്രായമുള്ളപ്പോള്‍ തട്ടക്കുഴയില്‍നിന്ന് ലക്ഷ്മിയെ വാങ്ങി ഇവിടെയെത്തിച്ചത്. പ്ലാൻറില്‍ ഇവള്‍ക്കായി തൊഴുത്തും തീറ്റപ്പുല്‍കൃഷിയുണ്ട്.
പ്ലാൻറിൽ വെള്ളത്തിെൻറ ആവശ്യത്തിനായി ചെറിയൊരു പടുതാക്കുളം നിർമിക്കുകയായിരുന്നു പിന്നീട് ബൈജു ചെയ്തത്. അതില്‍ ലക്ഷ്മിക്ക് കൂട്ടുകാരായി 10 താറാവുകളെത്തി. ഇവരെയൊക്കെ നോക്കുന്നതിനായി ഉണ്ണിയുമുണ്ട്. പ്ലാൻറിരിക്കുന്ന 10 സെേൻറാളം സ്ഥലത്ത് വിവിധയിനം വാഴകള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം സമൃദ്ധമായി വളര്‍ത്തുന്നു. പ്ലാൻറില്‍നിന്ന് ലഭിക്കുന്ന സ്ലറി നല്ല വളമാണ്. ഇതുപയോഗിച്ചാണ് ഇവിടെ പച്ചക്കറി കൃഷിചെയ്യുന്നത്. മുനിസിപ്പല്‍ അധികൃതരുമായി ചേര്‍ന്ന് പ്ലാൻറിനെ മാതൃക സ്ഥാപനമാക്കാനാണ് ആഗ്രഹമെന്ന് ബൈജു പറഞ്ഞു.
24 മണിക്കൂറും പാചകവാതകം
പ്ലാൻറില്‍നിന്ന് 24 മണിക്കൂറും ഉപയോഗിക്കാനാവശ്യമായ പാചകവാതകം ലഭിക്കുന്നുണ്ട്. ഇത് ഫലപ്രദമായി വിനിയോഗിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന് ചൂണ്ടിക്കാട്ടി ബൈജു ഹരിതകേരളം മുഖേന മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സിസിലി ജോസിന് കത്ത് നല്‍കിയിട്ടുണ്ട്. ബയോഗ്യാസ് ഉപയോഗിച്ച് ഡ്രയറോ മറ്റോ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ചെയര്‍പേഴ്‌സൻ സിസിലി ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.