ദേശീയ പ്രതിപക്ഷ ഐക്യത്തിന് സി.പി.എം തുരങ്കംവെക്കുന്നു –ജി. ദേവരാജന്‍
text_fieldsദേവികുളം: ബി.ജെ.പിക്കെതിരായ ദേശീയ പ്രതിപക്ഷ ഐക്യത്തിന് സി.പി.എം കേരള ഘടകം തടസ്സം നിൽക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. മൂന്നാറിൽ പാർട്ടി ജില്ല കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നടപടികൾക്കെതിരായി രാജ്യവ്യാപക കർഷക-തൊഴിലാളി കൂട്ടായ്മ വളർന്നു വരുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഈ ജനവികാരത്തെ രാഷ്ട്രീയ പോതുവേദിയാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. അതിന് ശക്തിപകരാന്‍ സി.പി.എം കേന്ദ്ര കമ്മിറ്റി ശ്രമിക്കുമ്പോള്‍ വിഘാതം സൃഷ്ടിക്കുന്നത് കേരള ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവ് വെള്ളദുരൈ പാണ്ഡ്യന് അധ്യക്ഷത വഹിച്ചു. സി.കെ. ശിവദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രകാശ് മൈനാഗപ്പള്ളി, ആനയറ രമേശ്, മുരുകന്, കലൈവാണി, ശശികുമാര്‍, കെ. ചന്ദ്രന്, കെ.ബി. ദിനേശ്, വിജയകുമാര്‍, ബാലഗുരു, റിജി മൈലഞ്ചേരിയില്‍, തങ്കമ്മ, ശിവകുമാര്‍, വിഗ്നേഷ് എന്നിവര്‍ സംസാരിച്ചു. സി.കെ. ശിവദാസ് വണ്ണപ്പുറം സെക്രട്ടറിയായും കെ. ചന്ദ്രന് അസി. സെക്രട്ടറിയായും 15 അംഗ ജില്ല സെക്രട്ടേറിയറ്റും 51 അംഗ ജില്ല കമ്മിറ്റിയെയും െതരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.